ഇപ്പോള്‍ ചെറിയ റിസ്‌ക്കില്‍ വാങ്ങാവുന്ന അദാനി ഓഹരി; ഇരട്ടയക്ക ലാഭം നേടാം; പരിഗണിക്കാം

നഷ്ടസാധ്യതകളോട് മുഖം തിരിക്കാതെ സധൈര്യം റിസ്‌ക് ഏറ്റെടുത്ത് നേട്ടം കൊയ്യുന്നവരില്‍ മുന്‍പന്തിയിലാണ് അദാനി ഗ്രൂപ്പിന്റെ സ്ഥാനമുള്ളത്. സാധ്യതകള്‍ തിരിച്ചറിഞ്ഞ് ചങ്കൂറ്റത്തോടെ കാശിറക്കിയും ചടുലമായ ബിസിനസ് നീക്കങ്ങളിലൂടെയും ചെറിയ കമ്പനികളെ ഏറ്റെടുത്തും വളര്‍ച്ചയുടെ പടവുകള്‍ അതിവേഗമാണ് അദാനി ഗ്രൂപ്പ് ചവിട്ടിക്കയറുന്നത്. ഇതിന്റെ ഫലമെന്നോണമാണ് അദാനി ഗ്രൂപ്പ് ഓഹരികളും ഏവരെയും അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് വിപണിയില്‍ കാഴ്ചവെയ്ക്കുന്നത്. ഇതിനിടെ 20 ശതമാനത്തോളം തിരുത്തല്‍ നേരിട്ടതും തിരിച്ചു വരവിനുള്ള സൂചന നല്‍കുന്നതുമായ ഒരു അദാനി ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

അദാനി പോര്‍ട്ട്‌സ്

അദാനി പോര്‍ട്ട്‌സ്

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖ കമ്പനിയാണ് അദാനി പോര്‍ട്ട്സ് & സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ്. ഇന്ത്യയിലെ 25 ശതമാനം കണ്ടെയ്നര്‍ നീക്കങ്ങള്‍ കൈകാര്യം ചെയ്യുന്നു. സമുദ്രതീരമുള്ള കേരളം ഉള്‍പ്പെടെയുള്ള 7 സംസ്ഥാനങ്ങളിലായി 13 തുറമുഖങ്ങളാണ് കമ്പനിക്കുള്ളത്. കാര്‍ഗോ കൈകാര്യം ചെയ്യുന്നതിന് അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഉപകമ്പനിയായ അദാനി ലോജിസ്റ്റിക്‌സിന് കീഴില്‍ 3 ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം 5 ലക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നു.

8,000 ഹെക്ടറില്‍ പന്തലിച്ചു കിടക്കുന്ന മുദ്ര എക്കണോമിക് ഹബ്, ബഹുവിധ ഉത്പന്നങ്ങള്‍ക്കുള്ള ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖല (സെസ്) കൂടിയാണ്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

നിലവില്‍ അദാനി പോര്‍ട്ട്സ് & സെസിന്റെ വിപണി മൂല്യം 1,72,900 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 148.37 രൂപ നിരക്കിലും പിഇ അനുപാതം 38 മടങ്ങിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന അദാനി പോര്‍ട്ട്‌സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.62 ശതമാനമാണ്.

കമ്പനിയുടെ ആകെ ഓഹരികളില്‍ 66 ശതമാനം അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 13 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 14.24 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.08 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

അറ്റാദായം

അദാനി പോര്‍ട്ട്സ് & സെസിന്റെ ജൂണ്‍ പാദത്തിലെ വരുമാനം 4,637 കോടിയും അറ്റാദായം 986 കോടിയുമാണ്. വരുമാനത്തില്‍ പാദാനുപാദത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധനയുണ്ട്. അറ്റാദായത്തില്‍ പാദാനുപാദത്തില്‍ വര്‍ധന രേഖപ്പെടുത്തി.

അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ 12 ശതമാനം തിരുത്തല്‍ നേരിട്ടെങ്കിലും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ അദാനി പോര്‍ട്ട്സ് & സെസ് (BSE: 532921, NSE : ADANIPORTS) നല്‍കിയ നേട്ടം 10 ശതമാനമുണ്ട്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 988 രൂപയും താഴ്ന്ന വില 652 രൂപയുമാണ്.

അനുകൂല ഘടകം

അനുകൂല ഘടകം

പുതിയ ആസ്തികള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ അദാനി പോര്‍ട്ട്‌സ് കമ്പനി കാണിക്കുന്ന വേഗത പ്രതീക്ഷിച്ചതിലും മുകളിലാണ്. ഇതെല്ലാം മികച്ച മൂല്യത്തിലാണ് വാങ്ങിയതെന്നും ഇതിലൂടെ അടിസ്ഥാനപരമായി തന്നെ ഓഹരിയുടെ റേറ്റിങ് ഉയര്‍ത്തുകയാണെന്നും കൊട്ടക് സെക്യൂരിസ് വ്യക്തമാക്കി. നേരത്തെ നല്‍കിയിരുന്ന 'റെഡ്യൂസ്' (REDUCE) എന്ന റേറ്റിങ്ങില്‍ നിന്നും 'ആഡ്' (ADD) എന്നതിലേക്ക് ഉയര്‍ത്തുകയാണെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അതുപോലെ ഹ്രസ്വകാല മൂവിങ് ആവറേജ് (ഡിഎംഎ) നിലാവരങ്ങള്‍ക്ക് താഴെയാണൈങ്കിലും സ്ഥിരമായി ദീര്‍ഘകാല ഡിഎംഎ നിലവാരത്തില്‍ നിന്നും പിന്തുണ ലഭിക്കുന്നത് ബുള്ളുകള്‍ക്ക് അനുകൂലമാണെന്നും ചൂണ്ടിക്കാട്ടി.

ലക്ഷ്യവില 900

ലക്ഷ്യവില 900

കഴിഞ്ഞ ദിവസം 800 രൂപയിലാണ് അദാനി പോര്‍ട്ട്‌സ് & സെസ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 900 രൂപയിലേക്ക് ഉയരാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസിന്റെ നിഗമനം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 13 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. അദാനി പോര്‍ട്ട്‌സ് ഓഹരിയില്‍ ഈ ട്രേഡ് എടുക്കുന്നവര്‍ 765 രൂപ നിലവാരത്തിന് താഴേക്ക് പോകുകയാണെങ്കില്‍ ഒഴിവാക്കണമെന്നും (സ്‌റ്റോപ് ലോസ്) ബ്രേക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X