സ്വര്‍ണ്ണം, വെള്ളി വിലകളിലെ റാലി നഷ്ടമായവര്‍ക്ക് മുന്നില്‍ പ്രതീക്ഷയായി ചെമ്പ്.'' അടുത്ത സ്വര്‍ണ്ണം'' എന്ന് വിളിക്കപ്പെടുന്ന ചെമ്പ് കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. 2026 ലും പ്രവണത തുടരാനാണ് സാധ്യത.

ചെമ്പ് തിളങ്ങുന്നു
ആഭ്യന്തര സ്പോട്ട് വിപണിയില്‍ ചെമ്പ് കഴിഞ്ഞവര്‍ഷം 50 ശതമാനമാണുയര്‍ന്നത്. 51 ചെമ്പ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതും ഖനികളിലെ തടസ്സങ്ങളുമാണ് കാരണം. അസംസ്കൃത ചെമ്പിന് മുകളില്‍ കുറഞ്ഞത് 15 ശതമാനം തീരുവ ഉടന്‍ യാഥാര്‍ത്ഥ്യമായേക്കും. ഇതോടെ യുഎസ് ഉപഭോക്താക്കള്‍ ചെമ്പ് മുന്‍കൂറായി ശേഖരിക്കുകയും ആഗോള വിപണിയിലെ വില ഉയര്‍ത്തുകയും ചെയ്യും.ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചിലെ (എല്‍എംഇ) സ്റ്റോക്കുകള്‍ അമേരിക്കയിലേയ്ക്ക് തിരിച്ചുവിട്ടതു കാരണം ചൈന, റഷ്യ, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ ചെമ്പ് ക്ഷാമം ഇതിനോടകം രൂക്ഷമായി.
ചിലിയിലും പെറുവിലും അയിര് ഗ്രേഡുകള്‍ കുറയുന്നത്, പദ്ധതി കാലതാമസം, ആഗോള വൈദ്യുതീകരണം, ഊര്‍ജ്ജ പരിവര്‍ത്തനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയും വില വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
കോപ്പര്‍ നിക്ഷേപ യോഗ്യമോ?
വൈദ്യുത വാഹനങ്ങളുടെ വ്യാപനം വര്‍ദ്ധിക്കുകയും, ഗ്രിഡ് വികസനം ത്വരിതപ്പെടുകയും, പുനരുപയോഗിക്കാവുന്ന ശേഷി കൂട്ടിച്ചേര്‍ക്കലുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചെമ്പിന്റെ ഡിമാന്റ് വര്‍ദ്ധിച്ചേയ്ക്കും. വിടി മാര്‍ക്കറ്റ്സിലെ ഗ്ലോബല്‍ സ്ട്രാറ്റജി ഓപ്പറേഷന്‍സ് ലീഡ് റോസ് മാക്സ്വെല് പറയുന്നതനുസരിച്ച് ചെമ്പിലെ നിക്ഷേപ അവസരങ്ങള്‍ ഊഹാപോഹ
ത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് തന്ത്രപരമാണ്. ശക്തമായ ഡിമാന്റും പരിമിതമായ വിതരണവുമാണ് അതിനെ നയിക്കുന്നത്.
സ്വര്‍ണ്ണം വെളളി റാലി
സ്വര്‍ണ്ണവും വെളളിയും കഴിഞ്ഞവര്‍ഷം വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇരുലോഹങ്ങളുടേയും വിലകള്‍ യഥാക്രമം 200 ശതമാനവും 100 ശതമാനവുമുാണുയര്ന്നത്. നിക്ഷേപമിറക്കിയവര്‍ ബംപര്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അല്ലാത്തവര്‍ക്ക് നിരാശപ്പെടാനായിരുന്നു വിധി. ഇത്തരത്തില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും റാലി നഷ്ടപ്പെട്ടവരുടെ മുന്നിലെ ഇപ്പോഴത്തെ പ്രതീക്ഷയായാണ് ചെമ്പ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications