നികുതിദായകരുടെ സൗകര്യാർത്ഥം പാൻ കാർഡ് നമ്പറിന് പകരം ഇപ്പോൾ നിങ്ങളുടെ 12 അക്ക ആധാർ നമ്പറും ഉപയോഗിക്കാവുന്നതാണ്. എന്നാൽ തെറ്റായ നമ്പർ നൽകിയാൽ നിങ്ങൾക്ക് 10,000 രൂപ പിഴ നൽകേണ്ടി വരും. 2019ൽ അവതരിപ്പിച്ച ധനകാര്യ ബിൽ അനുസരിച്ച് പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാവുന്നതു പോലെ തന്നെ പാൻ നമ്പർ തെറ്റായി നൽകുമ്പോൾ ഈടാക്കുന്ന അതേ പിഴ തന്നെ ആധാർ നമ്പർ തെറ്റായി നൽകിയാലും ഈടാക്കുന്നതാണ്.
പിഴ നിയമങ്ങൾ ഇങ്ങനെ
പുതിയ പിഴ നിയമങ്ങൾ ബാധകമാകുന്നത് നിങ്ങൾ പാനിന് പകരമായി ആധാർ ഉപയോഗിക്കുന്ന സാഹചര്യങ്ങളിലാണ്. അതായത് ആദായനികുതി റിട്ടേൺ സമർപ്പിക്കൽ (ഐടിആർ), ബാങ്ക് അക്കൗണ്ട് തുറക്കൽ, ഡീമാറ്റ് അക്കൗണ്ട് തുറക്കൽ, മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുമ്പോൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ആദായനികുതി വകുപ്പ്
യുണീക്ക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാർ നൽകുന്നതെങ്കിലും പിഴ ചുമത്തിയിരിക്കുന്നത് യുഐഡിഎഐ അല്ല, മറിച്ച് ആദായനികുതി വകുപ്പാണ്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം, പാനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വകുപ്പിന് പിഴ ചുമത്താൻ കഴിയും. 10,000 രൂപയായിരിക്കും പിഴ തുക.
സെപ്റ്റംബർ മുതൽ
നേരത്തെ തെറ്റായി പാൻ നമ്പർ രേഖപ്പെടുത്തിയാൽ മാത്രമാണ് പിഴ ഈടാക്കിയിരുന്നത്. എന്നാൽ സെപ്റ്റംബർ മുതൽ പാൻ കാർഡിന് പകരം ആധാറും ഉപയോഗിക്കാം എന്ന നിയമം വന്നതോടെയാണ് ആധാർ നമ്പറും തെറ്റായി നൽകിയാൽ പിഴ ഈടാക്കാൻ തുടങ്ങിയത്.
പിഴ നൽകേണ്ടത് എപ്പോൾ?
- പാനിന് പകരമായി നിങ്ങൾ അസാധുവായ ആധാർ നമ്പർ നൽകുമ്പോൾ
- നിർദ്ദിഷ്ട ഇടപാടുകളിൽ നിങ്ങളുടെ പാൻ അല്ലെങ്കിൽ ആധാർ നൽകാതിരിക്കുമ്പോൾ
- 2 ഫോമുകളിൽ തെറ്റായ ആധാർ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ പിഴ 20,000 രൂപയായിരിക്കും
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications