ലോകത്തെ മികച്ച 10 സിഇഒമാരില്‍ മൂന്നു ഇന്ത്യന്‍ വംശജര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും മികച്ച പത്തു സിഇഒമാരില്‍ മൂന്നു ഇന്ത്യന്‍ വംശജരും. പ്രമുഖ മാനേജ്‌മെന്റ് മാസികയായ ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു പുറത്തിറക്കിയ '2019 ബെസ്റ്റ് പെര്‍ഫോര്‍മിങ് സിഇഒ' -മാരുടെ പട്ടികയിലാണ് ആദ്യ പത്തിലെ മൂന്നു സ്ഥാനങ്ങളും ഇന്ത്യന്‍ വംശജര്‍ കൈയ്യടക്കിയത്. അഡോബി സിഇഒ ശാന്തനു നാരായണ്‍, മാസ്റ്റര്‍കാര്‍ഡ് സിഇഒ അജയ് ബാംഗ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലെ എന്നിവര്‍ ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യമായി.

 

പട്ടികയിലെ ഇന്ത്യൻ സാന്നിധ്യം

പട്ടികയില്‍ അഡോബി മേധാവി ശാന്തനു നാരയണ്‍ ആറാം സ്ഥാനത്താണ്. അജയ് ബാംഗ ഏഴാം സ്ഥാനത്തും. ഒന്‍പതാം സ്ഥാനത്താണ് സത്യ നാഡെല്ലെ. ഡിബിഎസ് ബാങ്ക് സിഇഒ പിയുഷ് ഗുപ്തയും പട്ടികയിലുണ്ട്. 89 ആം സ്ഥാനത്താണ് ഇദ്ദേഹം. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ച ഏക സിഇഒ കൂടിയാണ് പിയുഷ് ഗുപ്ത.

അമേരിക്കന്‍ ടെക്‌നോളജി കമ്പനി NVIDIA തലവന്‍ ജെന്‍സണ്‍ ഹുവാങ്ങാണ് ഈ വര്‍ഷത്തെ ബെസ്റ്റ് പെര്‍ഫോര്‍മിങ് സിഇഒ. ആപ്പിള്‍ സിഇഒ ടിം കുക്കിനെ 62 ആം സ്ഥാനത്തു കാണാം.

ജെഫ് ബെസോസില്ല

ഇതേസമയം, ആമസോണ്‍ മേധാവി ജെഫ് ബെസോസിന് മികച്ച സിഇഒമാരുടെ പട്ടികയില്‍ കയറിക്കൂടാനായില്ല. സാമ്പത്തിക മേഖലയിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി 2014 മുതല്‍ ജെഫ് ബെസോസ് പട്ടികയിലെ മുന്‍നിരക്കാരനാണ്. എന്നാല്‍ ഈ വര്‍ഷം ആമസോണ്‍ രേഖപ്പെടുത്തിയ കുറഞ്ഞ ESG സ്‌കോര്‍ ജെഫ് ബെസോസിന് വിനയായി.

മറ്റു പ്രമുഖർ

നൈക്കി സിഇഒ മാര്‍ക്ക് പാര്‍ക്കര്‍ (20 ആം സ്ഥാനത്ത്), ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജെയ്മി ഡിമോണ്‍ (23 ആം സ്ഥാനത്ത്), ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സിഇഒ മാര്‍ലിന്‍ ഹ്യൂസണ്‍ (37 ആം സ്ഥാനത്ത്), ഡിസ്‌നി സിഇഒ റോബേര്‍ട്ട് ഐഗര്‍ (55 ആം സ്ഥാനത്ത്), സോഫ്റ്റ്ബാങ്ക് മേധാവി മസായോഷി സണ്‍ (96 ആം സ്ഥാനത്ത്) തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.

2019 -ലെ ഏറ്റവും മികച്ച പത്തു സിഇഒമാര്‍ ചുവടെ

2019 -ലെ ഏറ്റവും മികച്ച പത്തു സിഇഒമാര്‍ ചുവടെ

  1. ജെന്‍സണ്‍ ഹുവാങ് — NVIDIA
  2. മാര്‍ക്ക് ബെനിയോഫ് — Salesforce.com
  3. ഫ്രാങ്കോയിസ് ഹെന്റി പിനൊ — കെറിങ്
  4. റിച്ചാര്‍ഡ് ടെമ്പിള്‍ടണ്‍ — ടെക്‌സസ് ഇന്‍സ്ട്രമെന്റ്‌സ്
  5. ഇഗ്നേഷ്യോ ഗലാന്‍ — ഐബര്‍ഡ്രോള
  6. ശാന്തനു നാരയണ്‍ — അഡോബി
  7. അജയ് ബാംഗ — മാസ്റ്റര്‍കാര്‍ഡ്
  8. ജോണ്‍ തിജിസ് — KBC
  9. സത്യ നാഡെല്ലെ — മൈക്രോസോഫ്റ്റ്
  10. ബെര്‍ണാര്‍ഡ് അര്‍നോട്ട് — LVMH

2018 അവസാനം S&P ഗ്ലോബല്‍ 1200 ഇന്‍ഡക്‌സില്‍ ഉള്‍പ്പെട്ട കമ്പനികള്‍ മാത്രമാണ് പട്ടികയ്ക്കായി ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു പരിഗണിച്ചത്. കാലാവധി, മൊത്തം ഓഹരി വരുമാനം (രാജ്യവും ഇന്‍ഡസ്ട്രിയും കണക്കിലെടുത്ത്), മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനിലെ വ്യതിയാനങ്ങള്‍ എന്നിവ സിഇഒമാരുടെ പ്രകടനം വിലയിരുത്തുന്നതിന് അടിസ്ഥാന ഘടകങ്ങളായി.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ വനിതാ സിഇഒമാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇക്കുറി ആദ്യ അന്‍പതില്‍ നാലു വനിതാ സിഇഒമാര്‍ സ്ഥാനം കൈയ്യടക്കി. 2018 -ല്‍ മൂന്നു വനിതകള്‍ മാത്രമായിരുന്നു പട്ടികയില്‍ ഇടംകണ്ടെത്തിയത്.

Source: HBR

 

Read more about: ceo
English summary

ലോകത്തെ മികച്ച 10 സിഇഒമാരില്‍ മൂന്നു ഇന്ത്യന്‍ വംശജര്‍

Three Indian-origin CEOs In The World's Best Performing CEO List. Read in Malayalam.
Story first published: Tuesday, October 29, 2019, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X