ടാറ്റ ഗ്രൂപ്പ് ഓഹരികളോട് എന്നും നിക്ഷേപകർക്ക് പ്രത്യേത ഇഷ്ടമുണ്ട്. മികച്ച വരുമാനം നൽകുന്ന ഓഹരികളാണ് എന്നത് തന്നെയാണ് അതിനുള്ള കാരണവും. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികൾ മികച്ച ലാഭമാണ് നിക്ഷേപകർക്ക് നൽകിയത്. ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ, ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്‌സ്, ടിആർഎഫ് എന്നിവയാണ് ഈ മൂന്ന് ഓഹരികൾ. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ തിരുത്തൽ നടത്തിയതിന് ശേഷം ഓഹരികൾ വീണ്ടും മുകളിലേക്ക് ഉയരുകയാണ്. ആ വളർച്ച തുടരും എന്ന് തന്നെയാണ് വിലയിരുത്തൽ. എന്തായാലും ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
1. ടിആർഎഫ് ലിമിറ്റഡ്
അടിസ്ഥാന സൗകര്യ മേഖലയ്ക്കായി മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്നതിനുള്ള ടേണ്‍കീ പ്രോജക്ടുകള്‍ ഏറ്റെടുക്കുകയും ഡിസൈന്‍, എന്‍ജിനീയറിംഗ്, മേല്‍നോട്ടം മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ്.
ഓഹരി വില
എൻഎസ്ഇയിൽ 9.99 ശതമാനം നേട്ടത്തോടെ 584.90 രൂപ എന്ന നിരക്കിലാണ് ബുധനാഴ്ച ടിആർഎഫ് ലിമിറ്റഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.23 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 12.19 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 132.69 ശതമാനം നേട്ടമുണ്ടാക്കാനും ടാറ്റ ഗ്രൂപ്പ് ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 159.62 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 669 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

2. ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്സ് & അസംബ്ലീസ്
ഷീറ്റ്- മെറ്റല്‍ സ്റ്റാമ്പിംഗുകള്‍, വെല്‍ഡഡ് അസംബ്ലികള്‍, പാസഞ്ചര്‍ കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ള മൊഡ്യൂളുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ മൊത്തം വരുമാനത്തിന്റെ 95% ത്തിലധികം വരും.
ഓഹരി വില
എൻഎസ്ഇയിൽ 832.40 രൂപ എന്ന നിലയിലാണ് ബുധനാഴ്ച ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്സ് & അസംബ്ലീസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.7 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരു മാസത്തിനിടെ 15 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 98.88 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 114.11 ശതമാനം നേട്ടമുണ്ടാക്കാനും ടാറ്റ ഗ്രൂപ്പ് ഓഹരിക്ക് സാധിച്ചു. 1,094.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

3. ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്
2008 മുതൽ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ്, ഇക്വിറ്റി ഓഹരികൾ പോലുള്ള ദീർഘകാല നിക്ഷേപങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ്. ടാറ്റ സൺസും മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കും ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനിൽ 73.38 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ഓഹരി വില
എൻഎസ്ഇയിൽ 7,197 രൂപ എന്ന നിലയിലാണ് ബുധനാഴ്ച ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 14.13 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 69 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 199 ശതമാനം വളർച്ചയോടെ നിക്ഷേപകരുടെ കീശ നിറയ്ക്കാനും ടാറ്റാ ഓഹരിക്ക് സാധിച്ചു. 9,756.85 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications