ഓഗസ്റ്റ് 15-ആം തീയ്യതി നമ്മുടെ രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 78 വർഷം എന്നത് ഒരു രാജ്യത്തെ സംബന്ധിച്ച് ചെറിയ കാലഘട്ടമാണ്. എന്നാൽ ഈ കാലത്തിനിടയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായി മാറാൻ നമ്മുടെ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന വ്യാവസായിക മേഖലാണ് ഇന്ത്യയുടെ കരുത്ത്. പുതിയ സാങ്കേതിക വിദ്യയെ അവതരിപ്പിച്ചും മറ്റുള്ളവ ഉപയോഗിച്ചും ഇന്ത്യൻ വ്യവസായ മേഖല മുന്നോട്ട് കുതിക്കുന്നു.
എന്നാൽ ഇന്ന് രാജ്യത്തുള്ള കോർപ്പറേറ്റ് കമ്പനികളെല്ലാം 1947 ഓഗസ്റ്റ് 15-ന് ശേഷം ആരംഭിച്ചതാണോ. അല്ല... നമ്മുടെ രാജ്യത്തിന് സാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ച പല കമ്പനികളും ഇന്ന് വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളായി പടർന്ന് പന്തലിച്ച് കഴിഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരംഭിക്കുകയും ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നതുമായ 3 വലിയ കമ്പനികളെ നമുക്ക് പരിജയപ്പെടാം.
1. വാഡിയ ഗ്രൂപ്പ്
1736-ൽ പാഴ്‌സി വ്യവസായി ലോവ്ജി നുസർവാൻജി വാഡിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി കപ്പലുകളും ഡോക്കുകളും നിർമ്മിക്കുന്നതിനുള്ള കരാർ നേടിയപ്പോഴാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൂട്ടായ്മയായ വാഡിയ ഗ്രൂപ്പ് സ്ഥാപിതമായത്. ഏകദേശം 300-ൽ അധികം കപ്പലുകളാണ് കമ്പനി നിർമ്മിച്ചത്. അവയിൽ എച്ച്എംഎസ് മൈൻഡൻ, എച്ച്എംഎസ് ട്രിങ്കോമാലി തുടങ്ങിയ യുദ്ധങ്ങളിൽ പോലും ഉപയോഗിച്ചു.
1879-ൽ ബോംബെ ഡൈയിംഗ് സ്ഥാപിച്ചതും വാഡിയ ഗ്രൂപ്പാണ്. 1913-ൽ വാഡിയ ഗ്രൂപ്പ് ബിബിടിസി ഏറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം കെമിക്കൽസ്, എഞ്ചിനീയറിംഗ് സേവനങ്ങൾ, ലാമിനേഷൻ, പ്രിസിഷൻ സ്പ്രിംഗുകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ്സുകളിലേക്കും കമ്പനി തങ്ങളുടെ സാമ്രാജ്യം വളർത്തി. ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സിൻ്റെ ഉടമസ്ഥരും വാഡിയ ഗ്രൂപ്പാണ്.

2. ഇഐടി-പാരി ലിമിറ്റഡ്
ഇംഗ്ലീഷ് വ്യാപാരിയായ തോമസ് പാരി 1788-ൽ സ്ഥാപിച്ച കമ്പനിയാണ് പാരി ആൻഡ് കോ. പഞ്ചസാര, സ്പിരിറ്റ് എന്നിവയായിരുന്നു ആദ്യം ഉൽപ്പാദിപ്പിച്ചിരുന്നത്. . ഈസ്റ്റ് ഇന്ത്യ ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ ഫാക്‌ടറീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലായിരുന്നു പിന്നീട് പഞ്ചസാര നിർമ്മാണം നടന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി രാസവളം ഉൽപ്പാദിപ്പിക്കുന്ന കമ്പനി എന്ന ബഹുമതിയും ഈ കമ്പനിക്കുണ്ട്.
രണ്ട് കമ്പനികൾ വീണ്ടും ലയിച്ച് 1962-ൽ ഇഐഡി പാരി രൂപീകരിക്കുകയും മുരുഗപ്പ ഗ്രൂപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഡിസ്റ്റിലറി, ജൈവവളങ്ങൾ, ന്യൂട്രാസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലും ഇന്ന് കമ്പനിക്ക് സാന്നിധ്യമുണ്ട്. 8,922.03 കോടിയാണ് വിപണി മൂലധനം.

3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - എസ്ബിഐ
1806-ൽ ബാങ്ക് ഓഫ് കൽക്കട്ട എന്ന പേരിൽ സ്ഥാപിതമായ കമ്പനി സ്ഥാപിക്കുന്നത് മറാഠികൾക്കും മൈസൂർ ഭരണാധികാരിയുമായ ടിപ്പു സുൽത്താനെതിരെയുള്ള യുദ്ധത്തിന് ധനസഹായം നൽകുന്നതിനാണ്. 1809-ൽ ബാങ്ക് ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. രാജ്യത്തെ മറ്റ് ബാങ്കുകളുമായി ലയിപ്പിച്ചതിന് ശേഷം 1955-ൽ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതിന് ശേഷം 1955-ൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന് വീണ്ടും പേര് മാറ്റി.
1955- ൽ ധനകാര്യ സ്ഥാപനം 'സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന പേര് സ്വീകരിച്ചു. എസ്ബിടി അടക്കമുള്ള മുൻനിര ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിച്ച് സർക്കാരും ബാങ്കിനെ വളർത്തി. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഇന്ന് ബാങ്കിന് രാജ്യത്ത് 22,000 -ൽ അധികം ബ്രാഞ്ചുകളുണ്ട്. ഏകദേശം 31 -ൽ അധികം രാജ്യങ്ങളിലും ബാങ്ക് പ്രവർത്തിക്കുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആർബിഐ നിയന്ത്രിക്കുന്ന എസ്ബിഐ ഒരു പൊതുമേഖല സ്ഥാപനം ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications