ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്. പാഴ്സല്‍ ബോക്സുകളും ഇ-കൊമേഴ്സ് റാപ്പറുകളും
അറിയാതെ പോലും റോഡിലേയ്ക്കെറിയേണ്ട. വലിയ വില കൊടുക്കേണ്ടി വരും. അനുചിത മാലിന്യ നിര്‍മാര്‍ജ്ജനം, പ്ലാസ്റ്റിക് വലിച്ചെറിയുക, തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം, തുപ്പല്, പൊതുജീവിതത്തെ ശല്യപ്പെടുത്തല്‍ എന്നിവ തടയുന്നതിനായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎല്), മാലിന്യ വിരുദ്ധ എന്‍ഫോഴസ്മെന്റ് ഡ്രൈവ് തുടങ്ങി.

സിസിടിവി, മാലിന്യം വീടുകളില്‍ തിരിച്ചെത്തിക്കുക, കൂടുതല്‍ മാര്‍ഷല്‍മാരെ നിയമിക്കുക എന്നിങ്ങനെ നിരവധി നടപടികളാണ് ഇവര്‍ കൈക്കൊള്ളുന്നത്. സിറ്റി കോര്‍പ്പറേഷനുകളിലെ സബ് ഡിവിഷനുകളിലായി അഞ്ച് നിരീക്ഷണ ക്യാമറകള്‍ വീതം സ്ഥാപിച്ചു. ബ്ലാക്ക്സ്പോട്ടുകള്‍ കുറയ്ക്കാന്‍ കൂടുതല്‍ സിസിടിവി സ്ഥാപിക്കും.
മാലിന്യം തിരിച്ചെത്തിക്കുന്നു
2025 അവസാനത്തില്‍ ആരംഭിച്ച 'കാസ സൂര്യുവ ഹബ്ബ' (മാലിന്യ നിക്ഷേപ ഉത്സവം) എന്ന പരിപാടി നാടകീയത നിറഞ്ഞതായിരുന്നു. വീടുകളിലെത്തി, തള്ളിയ മാലിന്യം തിരികെ ഏല്പിച്ചു.
പരീക്ഷണ ഘട്ടത്തില്‍ 218 വീടുകളിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തിരിച്ചെത്തിയത്.
'സന്ദേശം വ്യക്തമാണ് - തെരുവുകളില്‍ മാലിന്യം എറിഞ്ഞാല്‍, ഞങ്ങള്‍ അത് നിങ്ങള്‍ക്ക് തിരിച്ചുതരും,' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഏറ്റവും ചെലവേറിയ ലംഘനം പ്ലാസ്റ്റിക്
ഖരമാലിന്യ ലംഘനങ്ങളാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ക്ക് കാരണമായതെങ്കിലും, പ്ലാസ്റ്റിക് നിരോധന ലംഘനങ്ങളാണ് കനത്ത പിഴ ആകര്‍ഷിക്കുന്നത്. 2026 ജനുവരിയില്‍ മാത്രം പ്ലാസ്റ്റിക് ലംഘനങ്ങള്‍ക്ക് 24.7 ലക്ഷം രൂപ പിഴയീടാക്കി.
പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം, ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 50,000 രൂപ വരെയും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 2000 രൂപവരെയും പിഴ വരാം. നേരത്തെ 500 രൂപ മാത്രമാണ് ഈടാക്കിയിരുന്നത്.
പൊതു ശുചിത്വ ലംഘനങ്ങളിലേയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് വ്യാപിപ്പിച്ചു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് 308 കേസുകളും തുപ്പിയതിന് 183 കേസുകളുമാണ് ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്.
അതിന്റെ ഫലമായി 45,100 രൂപ പിഴ ഈടാക്കി. ഇത്തരം പ്രവൃത്തിയിലേര്പ്പെടുന്നവരെ നിരുത്സാഹപ്പെടുത്തുന്നതില്‍ പദ്ധതി നിര്‍ണ്ണായകമാണ്.
ഇതുവരെയുള്ള കേസുകള്‍
2025 ആഗസറ്റിനും 2026 ജനുവരിയ്ക്കും ഇടയില്‍ 3.6 കോടിയിലധികം പിഴ ഈടാക്കുകയും 82,000 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സിസിടിവി നിരീക്ഷണത്തിന്റെയും വാര്‍ഡ് മാര്‍ഷലുകളുടേയും പിന്തുണയോടെയാണ് നടപടി.
ഓഗസ്റ്റിനുശേഷം നിയമലംഘനങ്ങളുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ 6168 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് സെപ്തംബറിലിത് 21257 കേസുകളായി. യഥാക്രമം 25.1 ലക്ഷം രൂപയും 98 ലക്ഷം രൂപയും പിഴ ഈടാക്കി.
അതിനുശേഷം കളക്ഷന്‍ സ്ഥിരമായി തുടര്‍ന്നു: ഒക്ടോബറില്‍ 56 ലക്ഷം രൂപ (12,625 കേസുകള്‍), നവംബറില്‍ 61.8 ലക്ഷം രൂപ (14,337 കേസുകള്‍), ഡിസംബറില്‍ 56.5 ലക്ഷം രൂപ (13,095 കേസുകള്‍), ജനുവരിയില്‍ 66 ലക്ഷം രൂപ (15,011 കേസുകള്‍).
ഉത്തരവാദിത്തപരമായ മാലിന്യ നിര്‍മാര്‍ജനം ഉറപ്പാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തിയതായി ബിഎസ്ഡബ്ല്യുഎംഎല് സിഇഒ കരി ഗൗഡ അറിയിക്കുന്നു.' ഞങ്ങള്‍ ഒന്നിലധികം പദ്ധതികളാരംഭിച്ചിട്ടുണ്ട്.
അശ്രദ്ധമായ മാലിന്യനിര്‍മാര്‍ജ്ജനം തടയുന്നതിലും മാര്‍ഷലുകളും പ്രാദേശിക ജീവനക്കാരും വിജയിച്ചു,' അദ്ദേഹം പറഞ്ഞു.
മാലിന്യനിര്‍മാര്‍ജ്ജനം
മാലിന്യശേഖരത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ക്ക് നിവാസികള്‍ അധികൃതരെ കുറ്റപ്പെടുത്തി. സമയബന്ധിതമാല്ലാത്ത ശേഖരമാണ് മാലിന്യം തള്ളാന്‍ നിര്ബന്ധിതരമാക്കുന്നതെന്ന് ഇവര്‍ പറയുന്നു.പിഴകള്‍ പ്രയോജനം ചെയ്യില്ലെന്നും ചിലര്‍ വാദിച്ചു.
നിരന്തരമായി ഇത്തരം പ്രവൃത്തിയിലേര്‍പ്പെടുന്നവര്‍, അധികൃതരുടെ കണ്ണുവെട്ടിക്കുന്നതില്‍ മികവുള്ളവരായിരിക്കും. മാത്രമല്ല, പിഴകള്‍ ഉയര്‍ന്നതായാല്‍ മാത്രമേ അത് ഫലപ്രദമാകൂ.
ബിഎസ്ഡബ്ല്യുഎല് സേവനം മെച്ചപ്പെടുത്തണം. ഇപ്പോഴുള്ള മാലിന്യ ശേഖരം സമയബന്ധിതമല്ല. നിവാസികള്‍ പ്രതികരിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
