ഇന്ത്യയില്‍ വിലക്ക് നേരിട്ടെങ്കിലും ആപ്പ് ലോകത്തെ രാജാവായി ടിക്ടോക്ക് തുടരുകയാണ്. ഫെബ്രുവരിയിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര ആപ്പായി ടിക്ടോക്ക് മാറി. പോയമാസം 56 മില്യണ്‍ ഇന്‍സ്റ്റാളുകളാണ് ചൈനീസ് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക്ക് നേടിയത്. ഇതില്‍ ചൈനയില്‍ നിന്ന് മാത്രം 18 ശതമാനം ഇന്‍സ്റ്റാളുകള്‍ കമ്പനി സമ്പാദിച്ചു. ഡോയിന് എന്ന പേരിലാണ് ടിക്ടോക്ക് ചൈനയില്‍ അവതരിക്കുന്നത്.

ചൈന കഴിഞ്ഞാല്‍ അമേരിക്കത്തന്നെ ടിക്ടോക്കിന്റെ വലിയ വിപണി. മൊത്തം ഇന്‍സ്റ്റാളുകളില്‍ 11 ശതമാനം അമേരിക്കയില്‍ നിന്നാണ് ടിക്ടോക്ക് കയ്യടക്കിയത്. ആപ്പിള്‍ ആപ്പ് സ്റ്റോറിലെ ഗെയിമിങ് ഇതര വിഭാഗത്തില്‍ ടിക്ടോക്ക് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകള്‍ കരസ്ഥമാക്കിയെങ്കിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കമ്പനി കനത്ത മത്സരം നേരിട്ടു. ഡൗണ്‍ലോഡ് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നാലാമതാണ് നിലകൊള്ളുന്നത്. ഇന്ത്യന്‍ നിര്‍മിത ചെറു വീഡിയോ ആപ്പായ എംഎക്സ് ടക്കാടക്ക്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ക്ക് പിറകിലാണ് ടിക്ടോക്കിന് സ്ഥാനം.
ഫെബ്രുവരിയില്‍ ഫെയ്സ്ബുക്കാണ് ഏറ്റവും കൂടുതല്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍. 45 മില്യണില്‍പ്പരം ഇന്‍സ്റ്റാളുകള്‍ ഫെയ്സ്ബുക്ക് നേടി. പറഞ്ഞുവരുമ്പോള്‍ ഇന്ത്യയാണ് ഫെയ്സ്ബുക്കിന്റെ പ്രധാന വിപണി. പുതിയ ഇന്‍സ്റ്റാളുകളില്‍ 27 ശതമാനവും ഇന്ത്യയില്‍ നിന്നാണ് ഫെയ്സ്ബുക്ക് സ്വന്തമാക്കിയത്. 8 ശതമാനം ഇന്‍സ്റ്റാളുകള്‍ അമേരിക്ക സംഭാവന ചെയ്തു. ഗെയിമിങ് ഇതര ആപ്പുകളുടെ ആഗോള പട്ടികയില്‍ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ടെലഗ്രാം ആപ്പുകളാണ് കൂടുതല്‍ ഡൗണ്‍ലോഡുകളുമായി ആദ്യ അഞ്ചിലുള്ളത്.
ഗെയിമിങ് ഇതര ആപ്പുകളുടെ വരുമാനത്തിന്റെ കാര്യത്തിലും ടിക്ടോക്കാണ് കേമന്‍. ഫെബ്രുവരിയില്‍ 110 മില്യണില്‍പ്പരം ഡോളര്‍ ഉപയോക്താക്കളില്‍ നിന്നും ടിക്ടോക്കിന് ലഭിച്ചു. 2020 ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിക്ടോക്കിന്റെ വരുമാന വളര്‍ച്ച 1.9 മടങ്ങ് അധികം. ചൈനയില്‍ നിന്നാണ് വരുമാനത്തിന്റെ 79 ശതമാനവും കമ്പനി കണ്ടെത്തുന്നത്. അമേരിക്കയില്‍ നിന്ന് 8 ശതമാനവും തുര്‍ക്കിയില്‍ നിന്ന് 3 ശതമാനവും ടിക്ടോക്ക് വരുമാനം കുറിക്കുന്നു.
ടിക്ടോക്ക് കഴിഞ്ഞാല്‍ യൂട്യൂബാണ് വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാമത്. പോയമാസം 82 മില്യണില്‍പ്പരം ഡോളര്‍ വരുമാനം കുറിക്കാന്‍ യൂട്യൂബിന് സാധിച്ചു. വരുമാന വളര്‍ച്ച 23 ശതമാനം. യൂട്യൂബിന്റെ വരുമാനത്തില്‍ 51 ശതമാനവും അമേരിക്കയില്‍ നിന്നാണ്. 12 ശതമാനം ജപ്പാനില്‍ നിന്നും. ടിന്‍ഡര്‍, പിക്കോമ, ടെന്‍സെന്റ് വീഡിയോ ആപ്പുകളും ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications