ടിക്‌ടോക്കിനെ അംബാനിയുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ബൈറ്റ് ഡാന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക്‌ടോക്കിനെ രക്ഷിക്കണം. ഇതിനായി പുതിയ സാധ്യതകള്‍ തേടുകയാണ് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ്. ചൈനീസ് കമ്പനിയെന്ന പേരുദോഷമാണ് ടിക്‌ടോക്കിന് ഇന്ത്യയില്‍ വിലക്കു വാങ്ങിക്കൊടുത്തത്. ഈ അവസരത്തില്‍ ടിക്‌ടോക്കിന്റെ ഇന്ത്യാ പ്രവര്‍ത്തനം തദ്ദേശീയ കമ്പനിക്ക് നല്‍കി ആപ്പിനെ തിരികെയെത്തിക്കാന്‍ ബൈറ്റ് ഡാന്‍സ് ശ്രമിക്കുന്നു. ഇന്ത്യാ - ചൈനാ അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തില്‍ ജൂണ്‍ 29 -നാണ് ടിക്‌ടോക്ക് അടക്കം 58 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

 
ടിക്‌ടോക്കിനെ അംബാനിയുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ബൈറ്റ് ഡാന്‍സ്

ചൈനയ്ക്ക് പുറത്ത് ടിക്‌ടോക്കിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. 20 കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഇന്ത്യയില്‍ മാത്രം കമ്പനിക്കുണ്ട്. ഇത്രയും നാളത്തെ കഷ്ടപ്പാടെ വെറുതെ കളയാന്‍ ബൈറ്റ് ഡാന്‍സ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ടിക്‌ടോക്കിന്റെ ഇന്ത്യാ ബിസിനസ് റിലയന്‍സിന് കൈമാറാനാണ് ബൈറ്റ് ഡാന്‍സിന്റെ ആലോചന. നിലവില്‍ 3 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട് ടിക്‌ടോക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്. ഇതേസമയം, വിഷയത്തില്‍ ബൈറ്റ് ഡാന്‍സോ റിലയന്‍സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തായാലും ടിക്‌ടോക്കിനെ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് ആഴത്തില്‍ കടന്നെത്താന്‍ റിലയന്‍സിനെ കൂടുതല്‍ സഹായിക്കും.

 
ടിക്‌ടോക്കിനെ അംബാനിയുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ബൈറ്റ് ഡാന്‍സ്

നിലവില്‍ ജിയോ പ്ലാറ്റ്‌ഫോമുകള്‍ വഴി 40 കോടി സജീവ ഉപയോക്താക്കള്‍ക്ക് റിലയന്‍സിനുണ്ട്. കേവലം നാലു വര്‍ഷംകൊണ്ടാണ് കമ്പനി ഇതു നേടിയെടുത്തതെന്ന് പ്രത്യേകം പരാമര്‍ശിക്കണം. ഏപ്രില്‍ മുതല്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ വലിയ നിക്ഷേപങ്ങള്‍ റിലയന്‍സ് നേടുകയാണ്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ജിയോ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപം പ്രഖ്യാപിച്ചു കഴിഞ്ഞു. ഗൂഗിളുമായി സഹകരിച്ച് വില കുറഞ്ഞ ആന്‍ട്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നും റിലയന്‍സ് അറിയിച്ചിട്ടുണ്ട്. റിലയന്‍സുമായി ചേര്‍ന്ന് രാജ്യത്തെ 60 മില്യണ്‍ ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ മുഖം നല്‍കാന്‍ ഫെയ്‌സ്ബുക്കും തയ്യാറെടുക്കുന്നു. നിലവിലെ ചുറ്റുപാടില്‍ ടിക്‌ടോക്കിന്റെ ഇന്ത്യാ പ്രവര്‍ത്തനം റിലയന്‍സിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും.

എന്തായാലും ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. ഇന്ത്യയിലെ ജീവനക്കാരെ നിലനിര്‍ത്താനുള്ള ശ്രമവും സമാന്തരമായി ബൈറ്റ് ഡാന്‍സ് നടത്തുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടാന്‍ താത്പര്യമില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ബൈറ്റ് ഡാന്‍സ് ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യയിലെ ബിസിനസ് റിലയന്‍സിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതുപോലെ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് പോലുള്ള ഇടങ്ങളില്‍ ടിക്‌ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് നല്‍കാനും ബൈറ്റ് ഡാന്‍സ് ഒരുങ്ങുകയാണ്.

Read more about: tik tok
English summary

TikTok India Business: ByteDance In Talks With Reliance Industries Pvt. Ltd.

TikTok India Business: ByteDance In Talks With Reliance Industries Pvt. Ltd. Read in Malayalam.
Story first published: Thursday, August 13, 2020, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X