ടിക് ടോക്ക് നമ്മുടെ നാട്ടിലുണ്ടാക്കിയ ഓളം എത്രയാണെന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാം. ടിക് ടോക്ക് ഉണ്ണികളും വീഡിയോയും ഒരുകാലത്ത് തരംഗമായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ടിക് ടോക്കിന് പിടിവീണു. പിന്നീട് ഇതുവരെ ടിക് ടോക്കിന് ഇന്ത്യൻ വിപണിയിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്‍റെ പല ഭാഗങ്ങളിലും ടിക് ടോക്ക് നിരോധനം നേരിടുന്നുണ്ട്. അതിൽ ഒന്നാണ് അമേരിക്ക. എന്നാൽ നിരോധനം നിലവിൽ വരും മുൻപേ അത് ഒഴിവാക്കുകയാണ് ടിക് ടോക്ക്.
ബിസിനസ് കരാർ
ഒറാക്കിള്‍, സില്‍വര്‍ ലേക്ക്, എംജിഎക്‌സ് എന്നിവര്‍ക്കായി തങ്ങളുടെ ബിസിനസ് വില്‍ക്കാനുള്ള കരാറില്‍ ടിക് ടോക് ഒപ്പുവെച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് തെയ്യുന്നത്. അതോടെ ടിക് ടോക്കിന് വീണ്ടും അമേരിക്കയിൽ പ്രവർത്തനം തുടങ്ങാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര മെമ്മോ അനുസരിച്ച്, ജനുവരി 22-ഓടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാകും.
ഓഹരി പങ്കാളിത്തം
പുതിയ ടിക് ടോക് യുഎസ് സംയുക്ത സംരംഭത്തില്‍ 50 ശതമാനം ഓഹരികള്‍ പുതിയ നിക്ഷേപകര്‍ക്കായിരിക്കും. അതായത്, ഒറാക്കിള്‍, സില്‍വര്‍ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള എംജിഎക്‌സ് എന്നിവര്‍ക്ക് 15 ശതമാനം വീതം ഓഹരികള്‍. ബാക്കിയുള്ളതില്‍ 30.1 ശതമാനം ടിക് ടോക്കിന്റെ യഥാര്‍ത്ഥ ഉടമകളായ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ നിലവിലെ നിക്ഷേപകര്‍ക്കും, 19.9 ശതമാനം ബൈറ്റ്ഡാന്‍സിനും ലഭിക്കും.
ടിക് ടോക്ക് വളർച്ച ഉറപ്പാക്കും
"നിങ്ങളുടെ തുടർച്ചയായ സമർപ്പണത്തിനും അക്ഷീണമായ പ്രവർത്തനത്തിനും നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങളുടെ പരിശ്രമങ്ങൾ ഞങ്ങളെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കുന്നു. കൂടാതെ ടിക് ടോക്ക് യുഎസിലും ലോകമെമ്പാടും വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കും," ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ ജീവനക്കാരോട് പറഞ്ഞു.

നിയന്ത്രണങ്ങളിലും അൽഗോരിതത്തിലും മാറ്റങ്ങൾ
അമേരിക്കൻ ഉപയോക്തൃ വിവരങ്ങൾ കർശനമായി കൈകാര്യം ചെയ്യുക എന്നതാണ് ടിക് ടോക്ക് യുഎസ് സംയുക്ത സംരംഭ പദ്ധതിയുടെ ഒരു പ്രധാന സവിശേഷത. ഈ ക്രമീകരണം പ്രകാരം, യുഎസ് ഡാറ്റ ഒറാക്കിൾ നിയന്ത്രിക്കുന്ന ആഭ്യന്തര സെർവറുകളിലാണ് സൂക്ഷിക്കുക. ലോകമെമ്പാടുമുള്ള ഉപയോക്താക്കളിലേക്ക് പരസ്യ സേവനങ്ങൾ എത്തുന്നത് തുടരുമെന്നും, ടിക് ടോക്ക് യുഎസ് സംയുക്ത സംരംഭം കാരണം ആഗോള പ്രചാരണങ്ങൾക്ക് തടസ്സം നേരിടേണ്ടിവരില്ലെന്നും മെമ്മോയിൽ കൂട്ടിച്ചേർത്തു.
മുൻകാല രാഷ്ട്രീയ ചർച്ചകളിൽ സെൻസിറ്റീവ് മേഖലയായിരുന്ന രാജ്യത്തിനുള്ളിലെ ഉള്ളടക്ക നയങ്ങളുടെയും മോഡറേഷന്റെയും ഉത്തരവാദിത്തം പുതിയ അമേരിക്കൻ കമ്പനി ഏറ്റെടുക്കും.
ടിക് ടോക്കും അമേരിക്കയും
കോവിഡ് കൈകാര്യം ചെയ്തതിലെ അതൃപ്തി കാരണം 2020-ൽ ട്രംപ് ടിക് ടോക് നിരോധിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ 2024 ഏപ്രിലില്‍ ജോ ബൈഡനാണ് ടിക് ടോക് നിരോധന നിയമത്തില്‍ ഒപ്പുവെച്ചത്. നിരോധനം നിലവിൽ വരാനിരിക്കെയാണ് പുതിയ നീക്കം.ടിക് ടോക്കിന് ഇപ്പോൾ അമേരിക്കയിൽ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. അടുത്തിടെ പുറത്തിറങ്ങിയ പ്യൂ റിസർച്ച് സെന്റർ നടത്തിയ ഗവേഷണത്തിൽ, 30 വയസ്സിന് താഴെയുള്ള യുഎസിലെ ഏകദേശം 43% മുതിർന്നവരും പതിവായി ടിക് ടോക്കിൽ വാർത്തകൾ നേടുന്നുണ്ടെന്ന് കണ്ടെത്തി, ഇത് യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയേക്കാൾ ഉയർന്ന ഷെയറാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications