29 രൂപയിൽ നിന്ന് 382 രൂപയായി: ഈ മൾട്ടിബാഗർ പെന്നി സ്റ്റോക്ക് 2 വർഷം കൊണ്ട് 1100% ൽ അധികം ഉയർന്നു

ഇന്ത്യയിലെ മുൻനിര മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, ഇൻഫ്രാസ്ട്രക്ചർ ഉപകരണ നിർമ്മാതാക്കളിൽ പ്രധാന കമ്പനിയാണ് ടിഐഎൽ ലിമിറ്റഡ്. നിലവിൽ ടിഐഎൽ ലിമിറ്റഡ് ഓഹരികൾ റെക്കോർഡ് ഉയരങ്ങൾ ഭേദിച്ചു. നിക്ഷേപകർക്ക് വമ്പൻ നേട്ടം ഉറപ്പാക്കിക്കൊണ്ട് മികച്ച വരുമാനം നൽകുന്ന ടിഐഎൽ ഓഹരികൾ ഇന്ന് 382.05 രൂപയിൽ വ്യാപാരം നടത്തുന്നു. രാവിലെ വിപണി തുറന്നപ്പോഴും ഈ വിലയിൽ തന്നെയാണ് ആരംഭിച്ചത്. സ്ഥിരതയോടെയുള്ള കുതിപ്പ് നിക്ഷേപകർക്ക് ആവേശം നൽകുന്നു.

ഈ സ്മാൾ ക്യാപ് മൾട്ടിബാ​ഗർ സ്റ്റോക്ക് രണ്ട് വർഷം മുമ്പ് 29.30 രൂപ എന്ന ഓഹരി വിലയിൽ നിന്നും 1,141 ശതമാനം ഉയർന്നതിനു ശേഷമാണ് സമീപകാലത്തെ ഉയർന്ന നിരക്കായ 363.90 രൂപയിലേക്ക് എത്തിയത്. ഈ മെയ് മാസത്തിൽ 71.55 ശതമാനം എന്ന വൻ പ്രതിമാസ നേട്ടം ടിഐഎൽ ഓഹരികൾ കൈവരിച്ചിരുന്നു. 2023 ജൂലൈയിൽ 146.52 ശതമാനം നേട്ടം രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ കുതിപ്പായി ഇതിനെ കാണാം.

ടിഐഎൽ ഓഹരികൾ കുതിച്ചുയർന്നാൽ വില വീണ്ടും ഉയരും. അതായത് 2024 ഓഗസ്റ്റിൽ നേടിയ 435 എന്ന റെക്കോർഡ് വില തകർക്കാൻ സാധ്യതയുണ്ട് എന്നർത്ഥം. അതിനാൽ ഈ മൾട്ടിബാ​ഗർ പെന്നി സ്റ്റോക്ക് ഉടൻ തന്നെ വാങ്ങുന്നോ? നേട്ടം ഉറപ്പാണ്.

നാലാം പാദ പ്രകടനം...

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ, കമ്പനി 110.9 കോടിയുടെ ശക്തമായ വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വാർഷികാടിസ്ഥാനത്തിൽ (YoY) 240 ശതമാനവും പാദം മുതൽ പാദം വരെ (QoQ) 34 ശതമാനവും വർദ്ധിച്ചു. 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ 83 കോടിയിൽ നിന്ന് മുഴുവൻ വർഷത്തെ വരുമാനം 343.1 കോടിയായി ഉയർന്നു. ഇത് 2024 സാമ്പത്തിക വർഷത്തെ 68.9 കോടിയിൽ നിന്ന് 398 ശതമാനം വാർഷിക വർധനവാണ് ഉണ്ടായത്.

29 രൂപയിൽ നിന്ന് 382 രൂപയായി: ഈ മൾട്ടിബാഗർ പെന്നി സ്റ്റോക്ക് 2 വർഷം കൊണ്ട് 1100% ൽ അധികം ഉയർന്നു

2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ EBITDA 27 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇത് 21.5 കോടിയുടെ പോസിറ്റീവ് നേട്ടം നൽകി. 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 6.5 കോടിയിൽ നിന്ന് നാലാം പാദത്തിൽ 231 ശതമാനം വർധനവുണ്ടായി.

മെയ് 10 വരെയുള്ള കണക്ക് പ്രകാരം ഒരു സ്മോൾ-ക്യാപ് കമ്പനിയായ ടിഐഎല്ലിൻ്റെ വിപണി മൂലധനം 2,423 കോടിയാണ്.

 

Take a Poll

പ്രതിരോധ പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നു

പ്രതിരോധ പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനും, ഏകീകരിക്കുന്നതിനും, സൈനിക സംവിധാനങ്ങളുടെ തദ്ദേശീയ ഉൽ‌പാദനം ത്വരിതപ്പെടുത്തുന്നതിനുമായി 'ടിഐഎൽ ഡിഫൻസ്' എന്ന പേരിൽ ഒരു സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് (എസ്‌ബി‌യു) രൂപീകരിക്കുന്നുവെന്ന് കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

നിലവിലുള്ള അംഗീകൃത ഡിസൈനുകളുടെ നിർമ്മാണം, ഇന്ത്യയുടെ പ്രതിരോധ സ്ഥാപനവുമായും പുതിയ ഉൽപ്പന്ന വികസനത്തിനായി വിവിധ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സഹകരണം, അത്യാധുനിക സാങ്കേതികവിദ്യകളുള്ള നിർണായക പ്ലാറ്റ്‌ഫോമുകളുടെ നവീകരണം എന്നിവയിലൂടെ ടിഐഎൽ ഡിഫൻസിനെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ബോർഡ് അംഗീകാരം നൽകി.

ട്രാക്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് (ടിഐഎൽ)

ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, തുറമുഖ ഉപകരണങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നീ നിർമ്മാണത്തിൽ ടിഐഎൽ ഏർപ്പെട്ടിരിക്കുന്നു. മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, നിർമ്മാണം, ഖനനം, തുറമുഖങ്ങൾ, റെയിൽവേ, വൈദ്യുതി, പ്രതിരോധം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വ്യവസായങ്ങൾക്ക് ടിഐഎൽ സേവനം നൽകുന്നു.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X