ഓൺലൈൻ ഫുഡ് ഡെലിവറിയെന്നാൽ ഇന്ത്യക്കാർക്ക് സൊമാറ്റോയും സ്വിഗ്ഗിയുമാണ്. അതിൽ തന്നെ സൊമാറ്റോയൊടാണ് കൂടുതൽ പ്രിയം. ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്നും ചൂടോടെ വീട്ടുപടിക്കലെത്തിക്കുന്ന മാജിക്കിന്‍റെ പേരുകൂടിയാണ് സൊമാറ്റോ എന്നത്. 2008-ൽ ആരംഭിച്ച 'ഫൂഡിബേ' എന്ന റെസ്റ്റോറൻ്റ് ഡയറക്ടറിയാണ് പിന്നീട് ഇന്ത്യയുടെ ഭക്ഷണ സംസ്കാരം മാറ്റിമറിച്ച സൊമാറ്റോ ആയത്.
മധുരമുള്ള പലഹാരം പോലെ മധുരമുള്ളതാണ് സൊമാറ്റോയുടെ കഥയും. പക്ഷെ അതിന് പിറകിൽ രണ്ടുപേരുടെ അധ്വാനമുണ്ട്. ഒരിക്കലും തോൽക്കാൻ മനസില്ലാത്ത ദീപീന്ദര്‍ ഗോയലിന്‍റേയും പങ്കജ് ചദ്ദയുടേയും ജീവിതം. വിശദമായി നമുക്ക് സൊമാറ്റോയുടെ ചരിത്രം വായിക്കാം.
തുടക്കം
സൊമാറ്റോയുടെ ചരിത്രം ആരംഭിക്കുന്നത് രാജ്യതലസ്ഥാനമായ ന്യൂ ഡൽഹിയിൽ നിന്നാണ്. ഇന്ത്യാഗേറ്റും കൊണാട്ട് പ്ലേസും അക്ഷർധാം ക്ഷേത്രവും അടക്കം ഇന്ത്യയുടെ സംസ്കാരം മുഴുവൻ അലിഞ്ഞ് ചേരുന്ന ന്യൂ ഡൽഹി. 2005 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങില്‍ ബിരുദം നേടിയതിന് ശേഷം ബെയിൻ & കമ്പനിയില്‍ സീനിയര്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്‍റായി ദീപീന്ദര്‍ ജോലിയിൽ പ്രവേശിച്ചു.
പൊതുവേ ഭക്ഷണപ്രിയനായ ദീപീന്ദര്‍ രാജ്യതലസ്ഥാനത്തെ ഹോട്ടലുകളിൽ മുഴുവൻ വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നതിനായി പോകുമായിരുന്നു. തിരക്കുള്ള ഹോട്ടലിൽ മണിക്കൂറുകളോളം ക്യൂ നിന്നാൽ മാത്രമേ ഭക്ഷണം കഴിക്കാൻ സാധിക്കുകയുള്ളു. ക്യു നിന്ന് മനം മടുന്ന ദീപീന്ദര്‍ വീട്ടുപടിക്കലേക്ക് ഭക്ഷണം എത്തിക്കുന്നതിനെക്കുറിച്ച് ഗഹനമായി ആലോചിച്ചു. അന്നത്തെ കാലത്തും ഡോര്‍ സ്റ്റെപ്പ് ഡെലിവറികളുണ്ടായിരുന്നു. പക്ഷെ അത്ര വിശാലമായിരുന്നില്ല. അതുമാത്രമല്ല ഹോട്ടലിന്‍റെ നിലവാരം, ഉപഭോക്താക്കളുടെ അഭിപ്രായം തുടങ്ങിയവയും ഉപഭോക്താവിന് മനസിലാക്കാൻ സാധിക്കുമായിരുന്നില്ല.
ഈ വസ്തുതകൾ മനസിലാക്കിയ ദീപീന്ദര്‍, ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരുകുടക്കീഴിലാക്കുന്നതിനെത്തുറിച്ച് ചിന്തിച്ചു. അവിടെ നിന്നാണ് സൊമാറ്റോയുടെ തുടക്കം.

ആദ്യം ഫൂഡിബേ
2008-ൽ പങ്കജ് ചദ്ദയുമായി ചേർന്ന് 'ഫൂഡിബേ.കോം' എന്ന സംരംഭം ദീപീന്ദര്‍ ആരംഭിക്കുന്നു. മികച്ച ഭക്ഷണം നൽകുന്ന ഹോട്ടിലെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങുന്നതായിരുന്നു ഫൂഡിബേ.കോം. ഒമ്പത് മാസത്തിനുള്ളിൽ ഡൽഹി എൻസിആറിലെ ഏറ്റവും വലിയ റെസ്റ്റോറൻ്റ് ഡയറക്ടറിയായി ഫൂഡിബേ മാറി. അത് അതിവേഗം മുംബൈയിലേക്കും കൊൽക്കത്തയിലേക്കും വ്യാപിച്ചു.
സൊമാറ്റോയുടെ പിറവി
വിജയകരമായ രണ്ട് വർഷത്തിന് ശേഷം ഫൂഡിബേ പേര് മാറ്റി സൊമാറ്റോ ആയി. 2010 ജനുവരി 18-ന് ഫൂഡിബേ പൂർണ്ണമായും സൊമാറ്റോ ആയി. മെനുകൾ ബ്രൗസ് ചെയ്യാനും അവലോകനങ്ങൾ വായിക്കാനും റെസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ നൽകാനുമുള്ള ആപ്ലിക്കേഷൻ്റെ കഴിവ് കാരണം സൊമാറ്റോയുടെ ജനപ്രിതി റോക്കറ്റുപോലെ കുതിച്ചുയർന്നു.
ഫൂഡിബേയുടെ ആദ്യ വർഷങ്ങളിൽ വലിയ പ്രതിസന്ധികൾ ദീപീന്ദറും പങ്കജ് ചദ്ദയും നേരിട്ടിരുന്നു. ഫണ്ടിംഗ് ഉറപ്പാക്കുന്നതിനും ആളുകളെ ആകർഷിക്കുന്നതിനും വലിയ പ്രതിസന്ധികൾ അവർ നേരിട്ടു. എന്നാൽ എല്ലാ പ്രതിസന്ധികളേയും കൃതമായി പ്രതിരോധിച്ച് മുന്നോട്ട് പോകാൻ ആ യുവാക്കൾക്ക് സാധിച്ചു. സൊമാറ്റോയായി റീ ബ്രാന്‍ഡ്‍ ചെയ്തതിന് ശേഷം പിന്നീട് ദീപിന്ദറിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2019 ആയപ്പോഴേക്കും 24 രാജ്യങ്ങളിലും 10,000-ലധികം നഗരങ്ങളിലും പ്രവർത്തിക്കുന്ന ഒരു പ്രധാന അന്താരാഷ്ട്ര റെസ്റ്റോറൻ്റ് അഗ്രഗേറ്ററായി സൊമാറ്റോ വളർന്നു. കൂടുതൽ ആളുകൾക്ക് മെച്ചപ്പെട്ട ഭക്ഷണം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സൊമാറ്റോ സ്ഥാപകർ എല്ലാകാലത്തും ആവർത്തിച്ചു പറഞ്ഞത്.
മാതൃക
സംരംഭം എന്ന സ്വപ്നം പിന്തുടരുന്ന എല്ലാവര്‍ക്കും സൊമാറ്റോയുടെ വളർച്ച പ്രചോദനമാണ്. ഒരിക്കലും സ്റ്റാർട്ട് അപ്പ് തുടങ്ങാന്‍ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞപ്പൊൾ അതിനെ പുഞ്ചിരി കൊണ്ട് നേരിട്ട മനുഷ്യനാണ് ദീപീന്ദര്‍ ഗോയൽ. 2021 ല്‍ സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ ആയി സൊമാറ്റോ തിരഞ്ഞെടുക്കപ്പെട്ടു
അത്ര എളുപ്പമല്ല
ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനാണെങ്കിലും സൊമാറ്റോ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ലാഭവിഹിതം കണക്കിലെടുത്ത് റെസ്റ്റോറൻ്റുകൾ ആരംഭിച്ച #Logout കാമ്പെയ്ൻ ഉൾപ്പെടെയുള്ള വിവാദങ്ങൾ ഒരു കാലത്ത് സൊമാറ്റോയുടെ തലവേദനയായിരുന്നു. ഈ തടസ്സങ്ങൾക്കിടയിലും, സൊമാറ്റോ അതിൻ്റെ ബിസിനസ് പ്ലാനുകളും പ്രവർത്തനങ്ങളും പരിഷ്‌ക്കരിച്ചും, റീബ്രാൻഡ് ചെയ്തും മുന്നോട്ട് പോവുകയാണ്. രാജ്യത്തെ എല്ലാ മനുഷ്യർക്കും ഏറ്റവും മികച്ച ഭക്ഷണം കൈകളിലെത്തിച്ച്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications