കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് സ്വർണ വിലയിൽ 1600 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 42000 രൂപ വരെ ഉയർന്ന സ്വർണ വില ഇന്ന് 39800 രൂപയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഓഗസ്റ്റ് 7,8,9 തീയതികളിൽ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്.
ഇന്നലത്തെ വില
ഇന്നലെ രാവിലെ സ്വർണ വില പവന് 400 രൂപ കുറഞ്ഞ് 41200ൽ എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണ വില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് വില 40800 രൂപയിലെത്തി. ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്.
ഇന്ത്യൻ വിപണിയിലും വില ഇടിവ്
ഇന്ത്യൻ വിപണിയിലും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 3% അഥവാ 1,500 കുറഞ്ഞ് 50,441 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 5% അല്ലെങ്കിൽ 5,000 ഇടിഞ്ഞ് 61972 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 6% അഥവാ 3,200 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ വില 56,000 രൂപയിലും വെള്ളി വില 78,000 രൂപയിലുമെത്തിയിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്നും ഇടിഞ്ഞു. സ്‌പോട്ട് സ്വർണ വില 2.1 ശതമാനം ഇടിഞ്ഞ് 1,872.61 ഡോളറിലെത്തി. യുഎസ് ഫ്യൂച്ചറുകൾ 1,900 ഡോളറിന് താഴെയാണ്. സിൽവർ ഫ്യൂച്ചർ വിലയും കുത്തനെ ഇടിഞ്ഞു. 7 ശതമാനം ഇടിഞ്ഞ് ഔൺസിന് 24.2 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച ഔൺസിന് 2,000 ഡോളറിനു മുകളിൽ ഉയർന്നതിനുശേഷം, യുഎസ് ബോണ്ട് വരുമാനം വർദ്ധിക്കുകയും ഡോളർ വീണ്ടും ഉയരുകയും ചെയ്തതോടെ സ്വർണം വില കുത്തനെ ഇടിഞ്ഞു.
ഇടിഎഫ്
സ്വർണ്ണ വിലയിലെ കുത്തനെയുള്ള ഇടിവ് സ്വർണ്ണ ഇടിഎഫ് നിക്ഷേപം കുറയാൻ കാരണമായി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ചൊവ്വാഴ്ച 0.3 ശതമാനം ഇടിഞ്ഞ് 1,257.93 ടണ്ണായി. റഷ്യയുടെ കോവിഡ് -19 വാക്‌സിനേഷനെക്കുറിച്ചുള്ള വാർത്തയാണ് സ്വർണ വിലയിലെ ഇടിവിന് പ്രധാന കാരണം. കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിനാൽ സ്വർണം നിക്ഷേപകരുടെ പ്രിയപ്പെട്ട അസറ്റ് ക്ലാസായി മാറിയിരുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications