കേരളത്തില്‍ ഇന്നും സ്വര്‍ണം പവന് വില 38,880 രൂപ. വെള്ളിയാഴ്ച്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷവും സ്വര്‍ണം പവന് വില 38,880 രൂപയായിരുന്നു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു. 4,860 രൂപയാണ് ഇന്ന് (വെള്ളി) സ്വര്‍ണം ഗ്രാമിന് വില.

ഇതേസമയം, ദേശീയ വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു. എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഒക്ടോബര്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1.07 ശതമാനം കുറഞ്ഞ് 52,061 രൂപയിലെത്തി. ഇന്ത്യന്‍ ബുള്ളിയണ്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന് പുറത്തുവിടുന്ന കണക്ക് പ്രകാരം 10 ഗ്രാമിന് 52,319 രൂപയാണ് വെള്ളിയാഴ്ച്ച ഇന്ത്യയില്‍ വില. ഇതേസമയം, കസ്റ്റം തീരുവയും മറ്റു നികുതികളും പണിക്കൂലിയും ഉള്‍പ്പെടുമ്പോള്‍ സംസ്ഥാനങ്ങള്‍ തോറും സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കും.
ദില്ലിയില്‍ 22 കാരറ്റ് ശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന് 51,200 രൂപയാണ് ഇന്ന് വില (ഇന്നലെ 51,850 രൂപ). 24 കാരറ്റ് ശുദ്ധിയുള്ള സ്വര്‍ണത്തിന് വില 700 രൂപ കുറഞ്ഞ് 55,850 രൂപയില്‍ എത്തി. ചെന്നൈയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് 50,840 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വര്‍ണത്തിനാകട്ടെ വില 55,460 രൂപയും. മുംബൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50,990 രൂപയാണ് നിരക്ക്. സ്വര്‍ണത്തിന് പുറമെ വെള്ളി വിലയിലും വെള്ളിയാഴ്ച്ച ഇടിവ് സംഭവിച്ചിട്ടുണ്ട്. കിലോയ്ക്ക് 66,153 രൂപയാണ് ഇന്ന് വെള്ളിക്ക് നിലവാരം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞതിന്റെ പ്രതിഫലനമാണ് വെള്ളിയാഴ്ച്ച ദേശീയ വിപണിയില്‍ ദൃശ്യമാവുന്നത്. ഔണ്‍സിന് 2,014.97 ഡോളര്‍ എന്ന കണക്കിന് കുതിച്ച സ്വര്‍ണത്തിന് ഇപ്പോള്‍ വില 1,937.13 ഡോളറാണ്. ഇടിവ് 0.4 ശതമാനം. യുഎസിന്റെ സ്വര്‍ണ ഫ്യൂച്ചറുകളും 1.3 ശതമാനം ഇടിഞ്ഞ് 1,944.20 ഡോളറില്‍ എത്തിനില്‍ക്കുകയാണ്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications