കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കകൾക്കിടയിൽ സ്വർണ വില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആഗോള സമ്പദ്‌വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നതും വലിയ ഉത്തേജനം നൽകാൻ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കുന്നതും ബുള്ളിയൻ കുതിച്ചുയരാൻ കാരണമായി. ഓഹരികൾ ഇടിഞ്ഞതോടെ കഴിഞ്ഞ മാസം നിർബന്ധിത വിൽപ്പനയിൽ കുടുങ്ങിയതിനുശേഷം, സ്വർണം ശക്തമായ വീണ്ടെടുക്കൽ നടത്തി.
വില വർദ്ധനവ്
നാലാഴ്ച മുമ്പ് 1,400 ഡോളറിൽ ട്രേഡ് ചെയ്ത ശേഷം ഫ്യൂച്ചറുകൾ ഇപ്പോൾ ഔൺസിന് 1,800 ഡോളറിലെത്തി. സ്‌പോട്ട് വിലകളിലും വർദ്ധനവ് തുടരുന്നു. നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണത്തെ കണക്കാക്കുന്നതാണ് വില കുത്തനെ ഉയരാൻ കാരണം. ന്യൂയോർക്കിലെ കോമെക്‌സിൽ സ്വർണ്ണ വില ഈ വർഷം 17 ശതമാനം ഉയർന്നു. ഇത് 2011 ൽ സ്ഥാപിച്ച റെക്കോർഡിനേക്കാൾ 10 ശതമാനം താഴെയാണ്. ഫ്യൂച്ചേഴ്സ് കോമെക്സിൽ 1.3 ശതമാനം ഉയർന്ന് 1,785 ഡോളറിലെത്തി, ഇത് 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
ഇടിഎഫ്
ബുള്ളിയൻ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം റെക്കോർഡിലേക്ക് ഉയർന്നു. നിക്ഷേപകർ അധിക പോർട്ട്‌ഫോളിയോ പരിരക്ഷണം തേടുന്നതിന്റെ ഭാഗമാണിത്. തിങ്കളാഴ്ച, എസ്‌പിഡിആർ ഗോൾഡ് ഷെയറുകൾ 1,000 ടണ്ണിൽ നിന്ന് 2013ന് പകുതിക്ക് ശേഷം ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവുടെ വിലയും കുത്തനെ ഉയർന്നു.
കേരളത്തിലെ വില
സംസ്ഥാനത്ത് സ്വർണ വില ഇന്ന് വീണ്ടും കൂടി. ഇതോടെ സ്വര്‍ണ വില പുതിയ റെക്കോര്‍ഡിലെത്തി. പവന് 33600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4200 രൂപയാണ് നിരക്ക്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും വില കൂടാൻ കാരണം. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും വില കുത്തനെ ഉയരാൻ തുടങ്ങി.
പഴയ സ്വർണത്തിന്റെ വിൽപ്പന
കൊറോണ ഭീതിയ്ക്കിടെ വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ, ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കുകയോ ചെയ്യുമ്പോൾ സ്വർണ വിപണിയെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. ലോക്ക്ഡൌൺ നീട്ടിയതിനാൽ ജ്വല്ലറികളും മറ്റും തുറക്കാൻ വീണ്ടും കാത്തിരിക്കേണ്ടി വരും. എന്നാൽ ലോക്ക്ഡൌണിന് ശേഷം പണത്തിന്റെ ആവശ്യം കൂടുന്നതിനാൽ പലരും കൈയിലുള്ള സ്വർണം വിറ്റ് കാശാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് സ്വർണ ഇറക്കുമതി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. 2019 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് 2020 ൽ 45 ശതമാനത്തോളം സ്വർണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications