രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യയിൽ സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.31 ശതമാനം ഉയർന്ന് 45,856 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ 10 ഗ്രാമിന് 47,327 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു. കഴിഞ്ഞ രണ്ട് സെഷനുകളിൽ 10 ഗ്രാമിന് 1,600 രൂപ ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചർ വില ഇന്ന് 10 ഗ്രാമിന് 0.2 ശതമാനം ഉയർന്ന് 42,823 രൂപയിലെത്തി.
കേരളത്തിലെ സ്വർണ വില
സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില പവന് 33200 രൂപയാണ്. ഒരു ഗ്രാമിന് 4150 രൂപയാണ് നിരക്ക്. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും സ്വർണ വില കുത്തനെ ഉയരാൻ തുടങ്ങി. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 33600 രൂപയാണ്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ ഒരു ശതമാനം ഉയർന്ന് സ്‌പോട്ട് സ്വർണം ഔൺസിന് 0.2 ശതമാനം കുറഞ്ഞ് 1,689.45 ഡോളറിലെത്തി. യുഎസിൽ എണ്ണവില കുത്തനെ ഇടിഞ്ഞത് സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം ഇന്ന് 0.6 ശതമാനം ഇടിഞ്ഞ് 765.70 ഡോളറിലും വെള്ളി 1.5 ശതമാനം ഇടിഞ്ഞ് 15.14 ഡോളറിലും എത്തി.
സോവറിൻ ഗോൾഡ് ബോണ്ട്
ഈ സാമ്പത്തിക വർഷത്തെ (2020-21) സോവറിൽ ഗോൾഡ് ബോണ്ടുകളുടെ ആദ്യ വിഹിതം ഇന്നലെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ഏപ്രിൽ 23ന് വിൽപ്പന അവസാനിക്കും. ബോണ്ട് സര്‍ട്ടിഫിക്കറ്റ് വിതരണം ഏപ്രില്‍ 28 നാണ്. ഗ്രാമിന് 4,639 രൂപയാണ് ഇഷ്യു വില. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റലായി പണം അടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപയുടെ ഉളവ് സര്‍ക്കാര്‍ ലഭ്യമാക്കും. അത്തരം നിക്ഷേപകര്‍ക്ക് ബോണ്ട് വില ഗ്രാമിന് 4589 രൂപയായിരിക്കും.
ലാഭം നേടാം
വില ഉയരുന്നതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ച് നേട്ടം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ് ഗോള്‍ഡ് ബോണ്ടുകള്‍. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്കാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒരുഗ്രാം വാങ്ങണം. ഒരു വര്‍ഷം പരമാവധി നാല് കിലോഗ്രാമില്‍ വരെ നിക്ഷേപിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
