ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. എംസിഎക്‌സിൽ ജൂൺ സ്വർണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.76 ശതമാനം അഥവാ 350 രൂപ കുറഞ്ഞ് 10 ഗ്രാമിന് 45,840 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ 350 രൂപ ഇടിവ് നേരിട്ടിരുന്നു. വെള്ളി നിരക്കുകൾളും കുത്തനെ കുറഞ്ഞു. എംസിഎക്‌സിൽ മെയ് വെള്ളി ഫ്യൂച്ചർ വില ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 41,560 രൂപയിലെത്തി.
കുത്തനെ ഇടിഞ്ഞു
ഈ മാസം ആദ്യം 10 ഗ്രാമിന് 47,327 രൂപ വരെ ഉയർന്ന ഇന്ത്യയിലെ സ്വർണ്ണ വില 10 ഗ്രാമിന് 1,500 രൂപയുടെ ഇടിവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കാനുള്ള ചില രാജ്യങ്ങളുടെ നടപടികളാണ് എംസിഎക്സിൽ സ്വർണ വില ഇന്ന് ഇടിയാൻ കാരണം.
ആഗോള വിപണി വില
ചില രാജ്യങ്ങളിൽ ലോക്ക്ഡൌൺ ഇളവുകളും മറ്റും നൽകിയതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില മൂന്നാം ദിവസവും ഇടിഞ്ഞു. ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയിൽ നിന്നുള്ള പോളിസി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന സ്വർണ വിപണിയിൽ ഇന്ന് സ്‌പോട്ട് സ്വർണ വില 0.7 ശതമാനം കുറഞ്ഞ് 1,702.09 ഡോളറായി. ഫ്ലോറിഡ ഉൾപ്പെടെയുള്ള പല യുഎസ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചതോടെ ഏഴ് ആഴ്ചയ്ക്കുള്ളിൽ യുഎസ് ഓഹരികൾ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇതോടെ സ്വർണ്ണ നിരക്ക് കുറഞ്ഞു. കൊറോണ വൈറസ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടും ഇറ്റലിയിലും ലോക്ക്ഡൌണിന് ഇളവ് നൽകാൻ ഒരുങ്ങുകയാണ്.
ഉയർന്ന വില
വ്യാപകമായ ഉത്തേജക നടപടികളിൽ നിന്ന് പ്രയോജനം നേടുന്നതിനാൽ ആഗോള വിപണികളിൽ സ്വർണം ഇപ്പോഴും ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം വില ഔൺസിന് 758.08 ഡോളറായി കുറഞ്ഞു. വെള്ളി വില 1.6 ശതമാനം ഇടിഞ്ഞ് 15.03 ഡോളറിലെത്തി.
കേരളത്തിലെ വില
ഉയർന്ന വിലയ്ക്കും വൈറസ് സംബന്ധമായ നിയന്ത്രണങ്ങൾക്കും ഇടയിൽ ഇന്ത്യയിലെ ഉപഭോക്തൃ ആവശ്യം ദുർബലമായി. കേരളത്തിൽ ഇന്ന് സ്വർണ വില പവന് 200 രൂപ കുറഞ്ഞ് 33800 രൂപയായി. ഗ്രാമിന് 4225 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 34000 രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
