ലോക്ക് ഡൌണായതിനാൽ ജ്വല്ലറികൾ തുറക്കുന്നില്ലെങ്കിലും കേരളത്തിൽ സ്വർണ വില കുതിച്ചുയരുന്നു. ഒരു പവന് 32000 രൂപയാണ് ഇന്നലെ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്നും അതേ വിലയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4000 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ലോക്ക് ഡൌൺ ആരംഭിച്ചപ്പോൾ 30640 രൂപയായിരുന്ന സ്വർണ വിലയാണ് വെറും 11 ദിവസം കൊണ്ട് 32000ൽ എത്തി നിൽക്കുന്നത്.
സ്വർണ വില ഉയരും
നിക്ഷേപകർ അപകടസാധ്യതയുള്ള സ്വത്തുക്കൾ വിൽക്കുകയും സ്വർണ്ണത്തിലേക്ക് മാറുകയും ചെയ്യുന്നതിനാൽ സാധാരണഗതിയിൽ ഇപ്പോൾ സ്വർണ്ണ വില ഉയരും. ആഗോള വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ സമീപഭാവിയിൽ സ്വർണം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോകമെമ്പാടുമുള്ള മിക്ക സെൻട്രൽ ബാങ്കുകളും സ്വയം അപകടസാധ്യത കുറയ്ക്കുന്നതിനായ കൂടുതൽ ഭൌതിക സ്വർണം വാങ്ങുകയാണ്.
ലോക്ക് ഡൌൺ
വിപണിയിലെ വ്യാപാര നിയന്ത്രണങ്ങൾ ഉപഭോക്തൃ ഡിമാൻഡിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സ്വർണത്തിന്റെ ഖനന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. 21 ദിവസത്തെ ലോക്ക്ഡൌൺ കാരണം ഇന്ത്യയിൽ ഭൌതിക സ്വർണ വ്യാപാരം നിലച്ചിരിക്കുകയാണ്.
പഴയ സ്വർണം
വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ, ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കുകയോ ചെയ്യുമ്പോൾ സ്വർണ വിപണിയെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. എന്നാൽ പണത്തിന്റെ ആവശ്യം കൂടുന്നതിനാൽ പലരും കൈയിലുള്ള സ്വർണം വിറ്റ് കാശാക്കാനും സാധ്യതകൾ കൂടുതലാണ്. സ്വർണ ഇറക്കുമതി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. 2019 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് 2020 ൽ 45 ശതമാനത്തോളം സ്വർണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വർണ നിക്ഷേപം
ആഭരങ്ങൾ വാങ്ങുക മാത്രമല്ല സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇവയിൽ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം സ്വർണ്ണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) വാങ്ങുക എന്നതാണ്. എന്നാൽ ദീർഘകാലത്തേക്ക് സ്വർണ്ണത്തിൽ ഒരു വലിയ തുക നിക്ഷേപിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്ന് സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) ആണ്. എസ്‌ഐപി വഴി സ്വർണത്തിൽ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, സ്വർണ്ണ ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന സ്വർണ്ണ ഫണ്ടുകൾ മികച്ച ഓപ്ഷനാണ്. സാധാരണ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ പോലെ നിങ്ങൾക്ക് ഈ ഫണ്ടുകൾ വാങ്ങാനും വിൽക്കാനും കഴിയും.
വിദഗ്ധരുടെ അഭിപ്രായം
കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളിലും 2020ൽ ഡെറ്റ്, ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മറ്റ് നിക്ഷേപ മാർഗങ്ങളേക്കാൾ നേട്ടമുണ്ടാക്കാൻ സ്വർണത്തിന് കഴിയുമെന്നാണ് വിശകലന വിദ്ഗരുടെ അഭിപ്രായം. 2020ലെ മികച്ച നിക്ഷേപമായി നിക്ഷേപകരിൽ കൂടുതലും സ്വർണം തന്നെയാണ് തിരഞ്ഞെടുക്കുന്നതും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications