ഒരു മാസത്തിന് ശേഷം കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 41600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5200 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണിത്.
ഇന്ത്യൻ വിപണി
കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞതിന് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.46 ശതമാനം ഉയർന്ന് 55,040 രൂപയിലെത്തി. സ്വർണം, വെള്ളി ഫ്യൂച്ചറുകൾ 1.43 ശതമാനം ഉയർന്ന് കിലോയ്ക്ക് 75,220 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 1,000 രൂപയും വെള്ളി കിലോഗ്രാമിന് 1,600 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യയിൽ സ്വർണ്ണ വില ഈ വർഷം ഇതുവരെ 40 ശതമാനത്തിലധികം ഉയർന്നു.
ആഗോള വിപണി
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിന് ശേഷം ആഗോള വിപണിയിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. സ്പോട്ട് സ്വർണ വില ഔൺസിന് 2,033.40 ഡോളറാണ് നിരക്ക്. ലോകമെമ്പാടുമുള്ള വർദ്ധിച്ചു വരുന്ന കൊറോണ വൈറസ് കേസുകളും യുഎസ്-ചൈന സംഘർഷങ്ങളുമാണ് സ്വർണ വിലയിലെ മാറ്റത്തിന് കാരണം. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.1 ശതമാനം കുറഞ്ഞ് 28.28 ഡോളറിലും പ്ലാറ്റിനം 0.9 ശതമാനം ഉയർന്ന് 970.12 ഡോളറിലും എത്തിയിരുന്നു.
സ്വർണ നിക്ഷേപം
സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയതോടെ ഉപഭോക്തൃ ഡിമാൻഡിനെക്കുറിച്ചുള്ള ആശങ്കകളും വ്യാപാരികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണം ഉപയോഗിക്കുന്നതിനാൽ സ്വർണത്തിന്റെ നിക്ഷേപ ആവശ്യം കുത്തനെ ഉയർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് 0.46 ശതമാനം ഇടിഞ്ഞ് 1,262.12 ടണ്ണായി.
ഡോളർ ഇടിവ്
ഇന്ന് ദുർബലമായ ഡോളറാണ് സ്വർണ വിലയെ പിന്തുണച്ചത്. ഡോളർ സൂചിക 0.09% ഇടിഞ്ഞു. കാർഷികേതര ആവശ്യങ്ങൾക്കായുള്ള സ്വർണ്ണ വായ്പകൾക്കുള്ള പരമാവധി വായ്പ മൂല്യം 75 ശതമാനത്തിൽ നിന്ന് 90 ശതമാനമായി കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. ഇതിനർത്ഥം ഉപയോക്താക്കൾക്ക് ബാങ്കുകളിൽ സ്വർണം പണയം വയ്ക്കാനും സ്വർണത്തിന്റെ മൂല്യത്തിന്റെ 90% വരെ വായ്പയായി നേടാനും കഴിയുമെന്നാണ്. ഇത് ഇതുവരെ 75% ആയിരുന്നു. ഇളവ് 2021 മാർച്ച് 31 വരെ ബാധകമായിരിക്കും.
More From GoodReturns

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും



Click it and Unblock the Notifications