കേരളത്തിൽ സ്വ‍ർണ വില താഴേയ്ക്ക്, ഇന്നും വില കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 41200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ പവന് 800 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 5150 രൂപയാണ് ഇന്നത്ത നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണിത്.

ഇന്ത്യൻ വിപണി
 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണികളിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.63 ശതമാനം ഇടിഞ്ഞ് 54,600 രൂപയിലെത്തി. മൂന്ന് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ഇടിവാണ്. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 74,700 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.35 ശതമാനം ഉയർന്നപ്പോൾ വെള്ളി 2 ശതമാനം അഥവാ കിലോഗ്രാമിന് 1,500 രൂപ ഉയർന്നു. വെള്ളിയാഴ്ച 10 ഗ്രാമിന് സ്വർണ വില 1000 രൂപ ഇടിഞ്ഞു. കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിൽ സ്വർണ വില റെക്കോർഡ് ഉയരത്തിൽ (56,191 രൂപ) എത്തിയിരുന്നു.

കേരളത്തിൽ സ്വ‍ർണ വില പവന് 42000ൽ തൊട്ടു, ഇനി വില എങ്ങോട്ട്?

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ, സ്വർണ വില ഇന്ന് ഇടിഞ്ഞു. ശക്തമായ ഡോളറിന്റെ സമ്മർദ്ദമാണ് വില ഇടിയാൻ കാരണം. യുഎസ്-ചൈന സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിലും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിലുമാണ് ഇന്ന് സ്വർണ വില കുറഞ്ഞത്. സ്‌പോട്ട് സ്വർണ വില 0.3 ശതമാനം ഇടിഞ്ഞ് 2,021.32 ഡോളറിലെത്തി. യുഎസ് ഫ്യൂച്ചേഴ്സ് 0.3 ശതമാനം ഇടിഞ്ഞ് 2,033.60 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 1.2 ശതമാനം ഇടിഞ്ഞ് 28.81 ഡോളറിലെത്തി. പ്ലാറ്റിനം 0.9 ശതമാനം ഇടിഞ്ഞ് 978.10 ഡോളറിലെത്തി.

2020ൽ സ്വർണ്ണ വില ഉയർന്നത് 40%, വെള്ളിയ്ക്ക് സ്വർണത്തേക്കാൾ നേട്ടം; എന്തുകൊണ്ട്?

ഡോളർ സൂചിക

ഡോളർ സൂചിക

ഡോളർ സൂചിക ഇന്ന് 0.1 ശതമാനം ഉയർന്ന് ഒരാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യു‌എസ് കറൻസി വീണ്ടെടുക്കാൻ തുടങ്ങിയാൽ‌ സ്വർണ വില ഇനിയും കുറയാനിടയുണ്ട്. ആഗോള വിപണികളിൽ, സ്വർണം ഈ വർഷം ഏകദേശം 35% ഉയർന്നു, വർദ്ധിച്ചു വരുന്ന കൊവിഡ് കേസുകൾക്കിടയിൽ, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും അഭൂതപൂർവമായ ഉത്തേജക നടപടികൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

സ്വർണം പണയം വയ്ക്കാനുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ ഈ ബാങ്കുകളിൽ

English summary

Today Gold Rate In Kerala, August 11 2020, Gold prices fall in Kerala | കേരളത്തിൽ സ്വ‍ർണ വില താഴേയ്ക്ക്, ഇന്നും വില കുറഞ്ഞു

Gold prices fell sharply for the second day in a row in Kerala. Read in malayalam.
Story first published: Tuesday, August 11, 2020, 10:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X