കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലത്തെ അതേ വിലയായ പവന് 39480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 42000 രൂപ വരെ ഉയർന്ന സ്വർണ വില കഴിഞ്ഞ ദിവസം 39200 രൂപയിലേയ്ക്ക് എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഓഗസ്റ്റ് 7,8,9 തീയതികളിൽ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. ഒരു ഗ്രാമിന് 4935 രൂപയാണ് ഇന്നത്തെ വില.
എംസിഎക്‌സിലെ വില
ഇന്ത്യൻ വിപണികളിൽ ഇന്നും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.65 ശതമാനം ഇടിഞ്ഞ് 52596 രൂപയിലെത്തി. സെപ്റ്റംബർ സിൽവർ ഫ്യൂച്ചറുകൾ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 70,345 രൂപയിലെത്തി. കഴിഞ്ഞയാഴ്ച സ്വർണ വില റെക്കോർഡ് ഉയർന്ന നിരക്കായ 56,000 രൂപ വരെയെത്തിയിരുന്നു. എന്നാൽ ഇന്നലെ സ്വർണ വില ഒരു ശതമാനം ഉയർന്നപ്പോൾ വെള്ളി 6 ശതമാനം ഉയർന്നു. ഈ ആഴ്ച ഇതുവരെ, 10 ഗ്രാമിന് സ്വർണ വില 2,000 രൂപയിൽ കൂടുതൽ ഇടിഞ്ഞു.
ആഗോള വിപണി വില
ആഗോള വിപണിയിൽ ഇന്ന് സ്വർണ നിരക്ക് ഔൺസിന് 1,952 ഡോളറാണ്. ഈ ആഴ്ച ഇതുവരെ സ്വർണ വില 4% ഇടിഞ്ഞു. കൊറോണ വൈറസ് വാക്സിൻ റഷ്യ അംഗീകരിച്ചതിനെ തുടർന്നാണ് സ്വർണ വിലയിലെ ഇടിവ്. ദുർബലമായ ഡോളറാണ് സ്വർണത്തെ പിന്തുണച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി യുഎസിലെ തൊഴിലില്ലായ്മ ക്ലെയിമുകൾ കഴിഞ്ഞയാഴ്ച ഒരു ദശലക്ഷത്തിൽ താഴെയായതായി വ്യാഴാഴ്ച പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.
ഇടിഎഫ്
ബുള്ളിയൻ വില ഇതിനകം ഈ വർഷം ഏകദേശം 30% ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ വ്യാഴാഴ്ച 0.1 ശതമാനം ഉയർന്ന് 1,252.09 ടണ്ണായി. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) നിക്ഷേപകർക്ക് വേണ്ടി സ്വർണം സംഭരിക്കുന്ന സംവിധാനമാണ്. സ്വർണ്ണ ഇടിഎഫുകളിൽ ഈ വർഷം റെക്കോർഡ് നിക്ഷേപമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
