കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ കുറഞ്ഞ് 39200 രൂപയാണ് ഇന്നത്തെ സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഓഗസ്റ്റ് 7,8,9 തീയതികളിൽ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. ഒരു ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ വില.
ആഭ്യന്തര വിപണി
ആഗോള നിരക്കിലെ ഇടിവിനെ തുടർന്ന് ഇന്ത്യയിൽ സ്വർണ്ണ വില ഇന്നും കുത്തനെ താഴ്ന്നു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 0.04 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 52,207 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.35 ശതമാനം ഉയർന്ന് 67403 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 760 രൂപ അല്ലെങ്കിൽ 1.5 ശതമാനം ഇടിഞ്ഞു. വെള്ളി കിലോഗ്രാമിന് 5.5 ശതമാനം അഥവാ 4,000 രൂപ കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണിയിൽ, ഇന്ന് സ്വർണ വില ഇടിഞ്ഞു. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഇടിഞ്ഞ് 1,941.90 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച സ്വർണ വില 4.5 ശതമാനം ഇടിഞ്ഞിരുന്നു. മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണ് കഴിഞ്ഞ ആഴ്ച്ച രേഖപ്പെടുത്തിയത്. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഇന്ന് ഔൺസിന് 0.6 ശതമാനം ഇടിഞ്ഞ് 26.25 ഡോളറിലെത്തി. പ്ലാറ്റിനം ഒരു ശതമാനം ഉയർന്ന് 945.55 ഡോളറിലെത്തി.
നിക്ഷേപ ആവശ്യം കുറഞ്ഞു
കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ വില 4 ശതമാനത്തിലധികം ഇടിഞ്ഞു. ഓഗസ്റ്റ് 7 മുതൽ 56,200 രൂപ വരെ ഉയർന്ന സ്വർണ്ണ വില ഇപ്പോൾ 10 ഗ്രാമിന് 4,000 രൂപ കുറഞ്ഞു. അടുത്തിടെ സ്വർണ വിലയിലെ ചാഞ്ചാട്ടം സ്വർണത്തിലെ നിക്ഷേപ ആവശ്യത്തെ ബാധിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ 0.30 ശതമാനം ഇടിഞ്ഞ് 1,248.29 ടണ്ണായി.
വില കുറയാൻ കാരണം
റഷ്യയുടെ കൊറോണ വൈറസ് വാക്സിൻ വാർത്തകൾ പുറത്തു വന്നതോടെയാണ് സ്വർണ വിലകുത്തനെ ഇടിയാൻ തുടങ്ങിയത്. പുതിയ സാമ്പത്തിക ഉത്തേജക നടപടികളിലെ പ്രതീക്ഷയും യുഎസ് - ചൈന പിരിമുറുക്കങ്ങളും സ്വർണത്തിന് പിന്തുണ നൽകുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ കനത്ത ഒരു ഇടിവ് സ്വർണ വിലയിൽ ഉണ്ടായേക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
