കേരളത്തിൽ സ്വർണ വില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 38560 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4820 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ നാല് ദിവസങ്ങളായി 38880 രൂപയായിരുന്നു കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ ഇന്ന് വീണ്ടും വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്നും കുറഞ്ഞു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഇടിഞ്ഞ് 51865 രൂപയിലെത്തി. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില ഇന്ന് കുറഞ്ഞത്. നാല് ദിവസത്തിനുള്ളിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,700 രൂപ കുറഞ്ഞു. എംസിഎക്‌സിന്റെ സിൽവർ ഫ്യൂച്ചർ ഒരു ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 66,426 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.3 ശതമാനവും സെപ്റ്റംബർ സിൽവർ ഫ്യൂച്ചേഴ്സ് ഒരു ശതമാനവും കുറഞ്ഞു. ഓഗസ്റ്റ് 7ന് 56,200 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. സ്പോട്ട് സ്വർണ വില ഔൺസിന് 0.3 ശതമാനം ഇടിഞ്ഞ് 1,933.37 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.4 ശതമാനം ഇടിഞ്ഞ് 1,910.10 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.6 ശതമാനം ഇടിഞ്ഞ് 26.54 ഡോളറിലെത്തി. പ്ലാറ്റിനം 0.5 ശതമാനം ഇടിഞ്ഞ് 913.78 ഡോളറിലെത്തി.
ഡിസ്കൌണ്ട്
ഇന്ത്യയിൽ ഭൌതിക സ്വർണ്ണ ഡീലർമാർ ഒന്നര മാസത്തിനിടെ ഏറ്റവും ഉയർന്ന ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തു. ഇന്ത്യയിലെയും ചൈനയിലെയും ദുർബലമായ ഉപഭോക്തൃ ആവശ്യം ഭൌതിക വിപണിയിലെ കിഴിവുകളിൽ നിന്ന് വ്യക്തമാണ്.
ഹാൾമാർക്കിംഗ്
കഴിഞ്ഞയാഴ്ച ഇന്ത്യൻ സർക്കാർ സ്വർണ്ണ പരിശോധന, ഹാൾമാർക്കിംഗ് കേന്ദ്രങ്ങളുടെ ലൈസൻസ് രജിസ്റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനുമായി ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു. നിലവിൽ, സ്വർണ്ണ ഹാൾമാർക്കിംഗ് സ്വമേധയാ ഉള്ളതാണ്. എന്നിരുന്നാലും, 2021 ജൂൺ മുതൽ ഇത് നിർബന്ധമാക്കും. ജ്വല്ലറികൾ വിൽക്കുന്ന സ്വർണ്ണത്തിന് 'ഹാൾമാർക്ക്' ഗുണനിലവാര സർട്ടിഫിക്കേഷൻ ആവശ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
