രണ്ട് ദിവസത്തിന് ശേഷം കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വർദ്ധിച്ച് 40280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതൽ 40000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില. ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഗ്രാമിന് 5035 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ സ്വർണം റെക്കോർഡ് നേട്ടം തുടരുകയാണ്. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 10 ഗ്രാമിന് 53,865 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകളും കിലോയ്ക്ക് 0.18 ശതമാനം ഉയർന്ന് 65,865 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 0.5 ശതമാനം അഥവാ 267 രൂപ ഉയർന്നപ്പോൾ വെള്ളി കിലോഗ്രാമിന് 1.2 ശതമാനം അല്ലെങ്കിൽ 800 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ സെഷനിൽ സ്വർണ്ണം 10 ഗ്രാമിന് 53,845 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,976.36 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ സെഷനിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. വർദ്ധിച്ചുവരുന്ന വൈറസ് അണുബാധയെത്തുടർന്ന് സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ സ്വർണ്ണത്തിന്റെ ആവശ്യം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വ്യാവസായിക ഉപയോഗമുള്ള വെള്ളി ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 24.22 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 918.50 ഡോളറിലെത്തി.
ഡോളർ നിരക്കും സ്വർണ വിലയും
പ്രധാന എതിരാളികൾക്കെതിരെ യുഎസ് ഡോളർ കഴിഞ്ഞയാഴ്ച രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാൽ ഡോളർ സൂചിക ഇന്ന് എതിരാളികളോട് 0.1 ശതമാനം ഉയർന്നു. ആഗോള വിപണികളിൽ, സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഈ വർഷം 30% ഉയർന്നു. നിലവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അസറ്റ് ക്ലാസുകളിൽ ഒന്നാണ് സ്വർണം. സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ഉത്തേജക നടപടികളും പലിശനിരക്ക് കുറയ്ക്കലുമാണ് സ്വർണത്തിന്റെ വില ഉയരാനുള്ള മറ്റൊരു കാരണം.
സ്വർണ നിക്ഷേപം
സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം ഈ വർഷം ശക്തമായ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. കാരണം സ്വർണം പണപ്പെരുപ്പത്തിനെതിരായ ഒരു കരുതലായാണ് കണക്കാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications