കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. പവന് ഇന്ന് 520 രൂപ വർദ്ധിച്ച് 40800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5100 രൂപയാണ് ഇന്നത്തെ നിരക്ക്. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്. ആഗസ്റ്റ് ഒന്ന് മുതൽ 40000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില. ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
എംസിഎക്സിലെ സ്വർണ വില
ആഗോള വില വർദ്ധനവിനിടെ ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്നും ഉയർന്നു. എംസിഎക്‌സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.45 ശതമാനം ഉയർന്ന് 54,797 രൂപയിലെത്തി. സിൽവർ ഫ്യൂച്ചേഴ്സ് 0.09% ഉയർന്ന് കിലോയ്ക്ക് 69,861 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ, എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് 900 രൂപ അല്ലെങ്കിൽ 1.7% മുന്നേറിയിരുന്നു. കഴിഞ്ഞ സെഷനിൽ വെള്ളി വില 4200 രൂപ അല്ലെങ്കിൽ 6.4 ശതമാനം ഉയർന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില പുതിയ $ 2,000 ന് മുകളിൽ ഉയർന്ന് പുതിയ ഉയരത്തിലെത്തി. ദുർബലമായ ഡോളർ, കൂടുതൽ ഉത്തേജനം, കൊറോണ വൈറസ് കേസുകൾ എന്നിവ സ്വർണ്ണത്തെ കൂടുതൽ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ആദ്യ സെഷനിൽ സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഉയർന്ന് 2,022.42 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.9 ശതമാനം ഉയർന്ന് 2,039 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.5 ശതമാനം ഇടിഞ്ഞ് 24.88 ഡോളറിലെത്തി. പ്ലാറ്റിനം 0.9 ശതമാനം ഇടിഞ്ഞ് 928.95 ഡോളറിലെത്തി.
സ്വർണ വില ഈ വർഷം
ഈ വർഷം ആഗോള വിപണിയിൽ സ്വർണ്ണ വില 33% ഉയർന്നു. ഇത് സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലേക്കോ സ്വർണ്ണ ഇടിഎഫുകളിലേക്കോ ഉള്ള സ്വർണ നിക്ഷേപം വർദ്ധിക്കാൻ കാരണമായി. സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള ഉത്തേജന നടപടികൾ പലിശനിരക്ക് കുറച്ചിട്ടുണ്ട്. ഇതും സ്വർണ്ണത്തിന് ഗുണം ചെയ്തു. അഞ്ച് വർഷത്തെ യുഎസ് ട്രഷറി വരുമാനം ചൊവ്വാഴ്ച റെക്കോർഡ് താഴ്ന്ന നിലയിലെത്തി. 10 വർഷത്തെ ട്രഷറി വരുമാനം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.
കൊറോണ പ്രതിസന്ധിയും സ്വർണ വിലയും
സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികൾ സ്വർണത്തിന് പ്രയോജനകരമാണ്. കാരണം പണപ്പെരുപ്പത്തിനും കറൻസി കുറയുന്നതിനും എതിരായ ഒരു വേലിയായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിലെ വെല്ലുവിളികളും നിക്ഷേപകരുടെ ശക്തമായ താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ സ്വർണ വില വീണ്ടും വർദ്ധിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. കൊറോണ വൈറസ് കേസുകൾ ആഗോളതലത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വീണ്ടും നടപ്പാക്കാൻ രാജ്യങ്ങളെ നിർബന്ധിതരാക്കി.
ഡോളർ, ഇടിഎഫ്
ഡോളർ സൂചിക ഇന്ന് എതിരാളികളോട് 0.3 ശതമാനം ഇടിഞ്ഞു. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ഇന്ന് 0.8 ശതമാനം ഉയർന്ന് 1,257.73 ടണ്ണായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications