കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും കുത്തനെ ഉയർന്നു. പവന് 480 രൂപ വർദ്ധിച്ച് വില 42000ൽ തൊട്ടു. ഗ്രാമിന് 5250 രൂപയാണ് ഇന്നത്തെ സ്വർണ വില. ഇന്നലെ രാവിലെ പവന് 120 രൂപ വർദ്ധിച്ച് 41320 രൂപയിലെത്തിയ സ്വർണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി പവന് 41520 രൂപയിലെത്തി. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്. ആഗസ്റ്റ് ഒന്ന് മുതൽ 40000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിലും ഇന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഉയർന്നു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 300 രൂപ ഉയർന്ന് 10 ഗ്രാമിന് 56143 എന്ന ഉയർന്ന നിരക്കിലെത്തി. സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 1,750 രൂപ അല്ലെങ്കിൽ 2.3 ശതമാനം വർധിച്ച് 77,802 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണം ഗ്രാമിന് 1.3 ശതമാനം അഥവാ 720 രൂപ ഉയർന്ന് 10 ഗ്രാമിന് 56,079 രൂപയിലെത്തിയിരുന്നു. വെള്ളി വില കിലോയ്ക്ക് 5.6 ശതമാനം അഥവാ 4,100 രൂപ ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, കൂടുതൽ ഉത്തേജനത്തിനും യുഎസ്-ചൈന സംഘർഷങ്ങൾക്കും സാധ്യതയുണ്ടെന്നതിനാൽ സ്വർണ്ണത്തിന്റെ റെക്കോർഡ് മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുകയാണ്. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഉയർന്ന് ഔൺസിന് 2,068.32 ഡോളറിലെത്തി. വെള്ളി വില 2.6 ശതമാനം ഉയർന്ന് ഔൺസിന് 29.68 ഡോളറിലെത്തി. ദുർബലമായ യുഎസ് ഡോളറും സ്വർണ്ണ വിലയെ പിന്തുണച്ചിട്ടുണ്ട്. യുഎസ് ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളർ സൂചിക രണ്ട് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
വില വർദ്ധനവ്
ഇന്ത്യയിൽ ഈ വർഷം സ്വർണ വില 44 ശതമാനം ഉയർന്നു. കൊറോണ വൈറസ് പ്രതിസന്ധി, കുറഞ്ഞ പലിശ നിരക്കുകൾ, ദുർബലമായ ഡോളർ, ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ എന്നിവ ആഗോള വിപണിയിൽ സ്വർണ വില ഈ വർഷം 35 ശതമാനത്തിലധികം ഉയരാൻ കാരണമായി. സ്വർണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ ഹോൾഡിംഗ്സ് റെക്കോർഡിലാണ്.
വീണ്ടും ഉയരും
18 മാസത്തിനുള്ളിൽ സ്വർണ വില ഔൺസിന് 3,000 ഡോളറിലെത്തുമെന്ന പ്രവചനം ബാങ്ക് ഓഫ് അമേരിക്ക ആവർത്തിച്ചു. 2021ൽ വെള്ളി വില 35 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നും ബാങ്ക് ഓഫ് അമേരിക്ക പറയുന്നു.
സോവറിൻ ഗോൾഡ് ബോണ്ട്
ഇന്ത്യയിൽ, സോവറിൻ ബോണ്ടുകളുടെ അഞ്ചാം ഘട്ട സബ്സ്ക്രിപ്ഷൻ ഇന്ന് അവസാനിക്കും. ഇഷ്യു വില ഗ്രാമിന് 5,334 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ഓൺലൈനിൽ അപേക്ഷിക്കുകയും ഓൺലൈനായി പേയ്‌മെന്റ് നടത്തുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications