പൊന്ന് പൊന്നല്ല..!, സ്വർണവില വീണ്ടും മുകളിലേക്ക്, ചിങ്ങത്തിലെ കല്യാണത്തിന് ചിലവ് കൂടും

തുടർച്ചയായി ആറ് ദിവസം താഴേക്ക് വീണ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുന്നു. ഓഗസ്റ്റ് 8-ആം തീയ്യതി 75,760 രൂപയുടെ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചതിന് ശേഷം പതിയെ താഴേക്കിറങ്ങുകയായിരുന്നു സ്വർണവില. അതോടെ ആഭരണപ്രേമികൾക്കും ആശ്വാസമായി. എന്നാൽ ആ ആശ്വാസം അവസാനിപ്പിച്ചാണ് സ്വർണവില ഇന്ന് മുകളിലേക്ക് ഉയർന്നത്. ഇപ്പോഴത്തെ ആഗോള രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ പ്രശ്‌നഭരിതവുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഇന്നത്തെ സ്വർണവില

പവന് 73,440 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 400 രൂപ കൂടി. അതോടെ വില 73,840 രൂപയിലെത്തി. ഗ്രാമിന് 9,230 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,075 രൂപയും 18 കാരറ്റിന് ഒരു ഗ്രാമിന് 7552 രൂപയുമാണ്.

പവൻ വാങ്ങാൻ

സ്വർണവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഒരു പവൻ വാങ്ങാൻ എത്ര രൂപ ചിലവ് വരുമെന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 83,000 രൂപ നൽകേണ്ടി വരും.

വില ഉയരാൻ സാധ്യത

സംസ്ഥാനത്തെ സ്വർണവില വരും ദിവസങ്ങളിൽ മുകളിലേക്ക് ഉയരുമെന്നാണ് കണക്ക് കൂട്ടൽ. യുഎസ് പ്രസിഡന്‍റ് ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന താരിഫുകൾ മൂലമുണ്ടാകുന്ന അനിശ്ചിതത്വം, സാധ്യതയുള്ള വ്യാപാര യുദ്ധങ്ങൾ , ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം, ആഗോള സാമ്പത്തിക വളർച്ച തുടങ്ങിയവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് വർദ്ധിപ്പിച്ചാലും സ്വർണവിലയെ സ്വാധീനിക്കും.

ഇടിവിലെ ഇടവേള അവസാനിപ്പിച്ച് സ്വർണം

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്

വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

സ്വർണ്ണത്തിൻ്റെ പരിശുദ്ധി

കാരറ്റ് എന്നത് സ്വർണ്ണത്തിൻ്റെ ശുദ്ധത അല്ലെങ്കിൽ ഉള്ളടക്കം അളക്കാൻ ഉപയോഗിക്കുന്ന പദമാണ്.14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ വിവിധ കാരറ്റ് സ്വർണം വിപണിയിൽ ലഭ്യമാണ്. 24 കാരറ്റ് സ്വർണ്ണം സ്വർണ്ണത്തിൻ്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു, മറ്റ് കാരറ്റുകളെ അപേക്ഷിച്ച് ഇതിന് വില കൂടുതലാണ്.

വർധനവ് നേട്ടമാക്കാം

സ്വർണവില 70000 രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X