സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയായ പവന് 30400 രൂപയിലെത്താൻ വെറും 80 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇന്ന് പവന് 160 രൂപ വർദ്ധിച്ച് 30320 രൂപയ്ക്കാണ് വിൽപ്പന പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 30160 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 30400 രൂപയാണ്. ഫ്രെബുവരി ഒന്ന് മുതൽ മൂന്ന് വരെ ഈ വിലയ്ക്കാണ് സ്വർണ വ്യാപാരം നടന്നിരുന്നത്.
എംസിഎക്സിലെ വില
ഉയർന്ന ആഗോള നിരക്കും രൂപയുടെ ദുർബലതയുമാണ് ഇന്ന് ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർത്തിയത്. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.38 ശതമാനം ഉയർന്ന് 40,639 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ എംസിഎക്സ് 0.62 ശതമാനം ഉയർന്ന് കിലോയ്ക്ക് 45,781 രൂപയിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 71.42 ആയി കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണികളിൽ, സ്വർണ വില ഇന്ന് ഉയർന്നിട്ടുണ്ട്, ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് മരണസംഖ്യ കുത്തനെ ഉയർന്നത് നിക്ഷേപകരെ സ്വർണത്തിൽ അഭയം തേടാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണം 0.4 ശതമാനം ഉയർന്ന് ഔൺസിന് 1,571.23 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പല്ലേഡിയം 0.8 ശതമാനം ഇടിഞ്ഞ് 2,384.69 ഡോളറിലെത്തി. വെള്ളി 0.5 ശതമാനം ഉയർന്ന് 17.55 ഡോളറിലെത്തി.
വില കൂടാൻ കാരണം
ചൈനയിൽ കൊറോണ വ്യാപിച്ചതിനെ തുടർന്ന ആഗോള വളർച്ചയെക്കുറിച്ചുള്ള ആശങ്കകളാണ് സ്വർണത്തിന്റെ വില ഉയരാൻ കാരണമെന്ന് അബാൻസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഭിഷേക് ബൻസാൽ പറഞ്ഞു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications