സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 30400 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വിലയായ പവന് 30480 രൂപയായിരുന്നു സ്വർണ വില. ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 30,400 രൂപയാണ്. ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 29,080 രൂപയും.
ഫെബ്രുവരിയിലെ കുറഞ്ഞ വില
ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഭൂരിഭാഗം ദിവസങ്ങളിലും സ്വർണ വില പവന് 30000ന് മുകളിലായിരുന്നു. ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സ്വർണ വില പവന് 30000ന് താഴെ പോയിട്ടുള്ളൂ.
എംസിഎക്സിലെ വില
ഫെബ്രുവരിയിലെ സ്വർണ്ണ കരാർ എംസിഎക്സിൽ 0.19 ശതമാനം അഥവാ 76 രൂപ കുറഞ്ഞ് 10 ഗ്രാമിന് 40,907 രൂപയായി. അതേസമയം, സിൽവർ ഫ്യൂച്ചേഴ്സ് കിലോയ്ക്ക് 0.30 ശതമാനം അഥവാ 138 രൂപ ഉയർന്ന് 46,365 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 46,390 രൂപയും കുറഞ്ഞ നിരക്ക് 46,308 രൂപയുമാണ്.
ഡിമാൻഡ് ഇടിഞ്ഞു
വേൾഡ് ഗോൾഡ് കൗൺസിലെന്റെ (ഡബ്ല്യുജിസി) കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 2019-ൽ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് ഒൻപത് ശതമാനം ഇടിഞ്ഞ് 690.4 ടണ്ണായി. എങ്കിലും, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ സ്വർണം ഡിമാൻഡ് മൂന്ന് ശതമാനം ഉയർന്ന് മുൻവർഷത്തെ 2,11,860 കോടിയിൽ നിന്ന് 2019-ൽ 2,17,770 കോടി രൂപയായി. സ്വർണ വില കുത്തനെ ഉയർന്നതാണ് ഇറക്കുമതി ഡിമാൻഡ് ഇടിയാൻ കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
