സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഇന്നലെ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡ് വിലയിൽ നിന്നാണ് ഇന്ന് സ്വർണ വില കുറഞ്ഞിരിക്കുന്നത്. പവന് 200 രൂപ കുറഞ്ഞ് 31800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് ഇതേ വിലയ്ക്കും ഉച്ചയ്ക്ക് ശേഷം പവന് 32000 രൂപയ്ക്കുമാണ് കേരളത്തിൽ വ്യാപാരം നടന്നത്.
ഒരാഴ്ച്ചത്തെ വില
കഴിഞ്ഞ ഒരാഴ്ച്ചയായി കേരളത്തിൽ സ്വർണ വില കുത്തനെ കുതിച്ചുയരുകയായിരുന്നു. ഒരാച്ചയ്ക്കുള്ളിൽ സ്വർണ വില പവന് 1320 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇന്നത്തെ ഒരു ഗ്രാമിന്റെ വില 3975 രൂപയാണ്. ഇന്നലെ ഗ്രാമിന് 4000 രൂപയിലെത്തിയിരുന്നു. ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഭൂരിഭാഗം ദിവസങ്ങളിലും സ്വർണ വില പവന് 30000ന് മുകളിലായിരുന്നു. ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സ്വർണ വില പവന് 30000ന് താഴെ എത്തിയിട്ടുള്ളൂ
ആഭ്യന്തര വിപണി
ഇന്ത്യയിലെ സ്വർണ്ണ വില ഇന്ന് മൊത്തത്തിൽ ഇടിഞ്ഞു. എംസിഎക്‌സിൽ ഏപ്രിൽ മാസത്തിലെ സ്വർണ വില 1.34 ശതമാനം അഥവാ 584 രൂപ കുറഞ്ഞ് 10 ഗ്രാമിന് 42,996 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ, സ്വർണ്ണ വില 10 ഗ്രാമിന് 3,000 രൂപ വരെ ഉയർന്നിരുന്നു. ഇന്നലെ വില 43,788 രൂപയിലെത്തിയിരുന്നു. വെള്ളി ഫ്യൂച്ചേഴ്സ് എംസിഎക്സിൽ 1.6 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 48,580 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 71.80 ആയി കുറഞ്ഞു.
വില കൂടാൻ കാരണം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയ്ക്ക് പുറത്തുള്ള പുതിയ കൊറോണ വൈറസ് കേസുകളുടെ വർദ്ധനവാണ് സ്വർണ്ണത്തിന്റെ വില കൂടാൻ കാരണം. രാജ്യാന്തര സ്‌പോട്ട് സ്വർണ്ണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നപ്പോൾ ഇന്ത്യയുടെ ആഭ്യന്തര സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയർന്നു.
ആഗോള വിപണി
ഇന്നലെ ആഗോള വിപണിയിൽ സ്വർണ വില ഏഴുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. എന്നാൽ ഇന്ന് വില ഒരു ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.3 ശതമാനം കുറഞ്ഞ് 18.58 ഡോളറിലെത്തി. പല്ലേഡിയം ഔൺസിന് 0.6 ശതമാനം ഉയർന്ന് 2,642.97 ഡോളറിലെത്തി. പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 966.53 ഡോളറിലെത്തി.
ആവശ്യക്കാർ കുറയും
നിലവിലുള്ള ഉയർന്ന വില ഇന്ത്യയിലെ സ്വർണ്ണത്തിന്റെ ഭൌതിക ആവശ്യകതയെ ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി ജനുവരിയിൽ പകുതിയോളം ഇടിഞ്ഞു. റെക്കോഡ് വിലയെ തുടർന്ന് ഭൌതിക ആവശ്യകത കുറഞ്ഞതാണ് ഇറക്കുമതി കുറയാൻ കാരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications