സ്വർണത്തിന് വില കുറഞ്ഞു, ആവശ്യക്കാർ കൂടി; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്. പവന് 160 രൂപ ഉയർന്ന് 37520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 4690 രൂപയാണ് ഇന്നത്തെ വില. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വില ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വ്യാപാരം നടത്തിയത്. വില കുത്തനെ ഇടിഞ്ഞതോടെ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു.

ഇന്ത്യയിലെ സ്വർണ വില

ഇന്ത്യയിലെ സ്വർണ വില

മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യയിൽ സ്വർണ വില ഇന്ന് ഉയർന്നു. എം‌സി‌എക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.25 ശതമാനം ഉയർന്ന് 50,805 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 1.3 ശതമാനം ഉയർന്ന് കിലോയ്ക്ക് 68,120 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.1 ശതമാനം ഇടിഞ്ഞപ്പോൾ വെള്ളി നിരക്ക് 0.8 ശതമാനം ഉയർന്നിരുന്നു. ഇന്ത്യയിൽ ഓഗസ്റ്റ് 7 ന് സ്വർണം 10 ഗ്രാമിന് 56,200 രൂപ എന്ന റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു.

സ്വർണ ബോണ്ടിൽ നിക്ഷേപിക്കാൻ പറ്റിയ സമയം, കഴിഞ്ഞ തവണത്തേക്കാൾ 4% വിലക്കുറവ്സ്വർണ ബോണ്ടിൽ നിക്ഷേപിക്കാൻ പറ്റിയ സമയം, കഴിഞ്ഞ തവണത്തേക്കാൾ 4% വിലക്കുറവ്

ആവശ്യക്കാർ കൂടി

ആവശ്യക്കാർ കൂടി

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ വില 10 ഗ്രാമിന് 5,000 രൂപയോളം കുറഞ്ഞു. അതേസമയം, വെള്ളി കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്കുകളിൽ നിന്ന് കിലോഗ്രാമിന് 10,000 രൂപയിലധികം താഴ്ന്നു. അതേസമയം, ആഭ്യന്തര വിലയിൽ ഇടിവുണ്ടായതോടെ ഇന്ത്യയിൽ ഭൌതിക സ്വർണ്ണത്തിന്റെ റീട്ടെയിൽ ആവശ്യം അല്പം കൂടിയിട്ടുണ്ട്.

സ്വർണ വിലയിൽ ഇന്ന് വ‍ർദ്ധനവ്; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാംസ്വർണ വിലയിൽ ഇന്ന് വ‍ർദ്ധനവ്; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

ആഗോള വിപണിയിലെ വില

ആഗോള വിപണിയിലെ വില

ആഗോള വിപണിയിൽ ഇന്ന് സ്വർണ്ണ വില ഉയർന്നു. സ്‌പോട്ട് സ്വർണം 0.2 ശതമാനം ഉയർന്ന് 1,935.53 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.2 ശതമാനം കുറഞ്ഞ് 26.84 ഡോളറിലെത്തി. പ്ലാറ്റിനം 0.6 ശതമാനം ഉയർന്ന് 900.01 ഡോളറിലെത്തി. വൈറസ് കേസുകൾ വർദ്ധിക്കുന്നതും യുഎസ്-ചൈന പിരിമുറുക്കങ്ങളുമാണ് സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങൾ. ആഗോള വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

ചെമ്പ് വില

ചെമ്പ് വില

ചൈനയിൽ സാമ്പത്തിക വീണ്ടെടുക്കൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആഗോള ലോഹങ്ങളിൽ ചെമ്പ് വില ഉയർന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിലെ മൂന്ന് മാസത്തെ ചെമ്പ് വില 1.1 ശതമാനം ഉയർന്ന് ടണ്ണിന് 6,785.50 ഡോളറിലെത്തി.

കേരളത്തിൽ ഇന്ന് സ്വ‍ർണത്തിന് ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലകേരളത്തിൽ ഇന്ന് സ്വ‍ർണത്തിന് ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

English summary

Today Gold Rate In Kerala; Gold prices fall, demand rises | സ്വർണത്തിന് വില കുറഞ്ഞു, ആവശ്യക്കാർ കൂടി; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

Gold prices rise slightly in Kerala today. Today's price is Rs 4690 per gram. Read in malayalam.
Story first published: Monday, September 7, 2020, 10:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X