ഒരാഴ്ച്ചത്തെ വിലയിടിവിന് ശേഷം കേരളത്തിൽ സ്വർണ വില ഇന്ന് ഉയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടർച്ചയായ ഒരാഴ്ച്ചത്തെ വിലയിടിവിന് ശേഷം കേരളത്തിൽ സ്വർണ വില ഇന്ന് ഉയർന്നു. പവന് 240 രൂപ വർദ്ധിച്ച് 38240 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 4780 രൂപയാണ് നിരക്ക്. ഇന്നലെ പവന് 38000 രൂപയായിരുന്നു ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നത്തേത്. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് വിലയിൽ സ്വർണം എത്തിയിരുന്നു.

ഇന്ത്യയിലെ സ്വർണ വില

ഇന്ത്യയിലെ സ്വർണ വില

കഴിഞ്ഞ സെഷനിൽ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എം‌സി‌എക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 0.22 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 51,665 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകൾ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 66,821 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 900 രൂപയും വെള്ളി കിലോയ്ക്ക് 3,500 രൂപയും ഉയർന്നു.

കാശിന് അത്യാവശ്യമുണ്ടോ? സ്വർണം വിൽക്കുന്നതാണോ പണയം വയ്ക്കുന്നതാണോ നല്ലത്?കാശിന് അത്യാവശ്യമുണ്ടോ? സ്വർണം വിൽക്കുന്നതാണോ പണയം വയ്ക്കുന്നതാണോ നല്ലത്?

ആഗോള വിപണി

ആഗോള വിപണി

കഴിഞ്ഞ സെഷനിൽ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. സ്‌പോട്ട് സ്വർണം ഔൺസിന് 1,952.11 ഡോളറാണ് നിരക്ക്. യുഎസ് ഡോളറിന്റെ ദുർബലമായ പിന്തുണയാണ് സ്വർണ വിലയെ സ്വാധീച്ചത്. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.8 ശതമാനം ഇടിഞ്ഞ് 27.30 ഡോളറായും പ്ലാറ്റിനം 0.6 ശതമാനം ഉയർന്ന് 934.29 ഡോളറിലും എത്തി.

ഇന്ത്യയിൽ സ്വർണ വില ഈ മാസം കുറഞ്ഞത് 4000 രൂപ, വൻ കിഴിവുമായി വ്യാപാരികൾഇന്ത്യയിൽ സ്വർണ വില ഈ മാസം കുറഞ്ഞത് 4000 രൂപ, വൻ കിഴിവുമായി വ്യാപാരികൾ

ഫെഡറൽ റിസർവ് പ്രഖ്യാപനം

ഫെഡറൽ റിസർവ് പ്രഖ്യാപനം

ഡോളർ സൂചിക 0.2 ശതമാനം ഇടിഞ്ഞ് ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പണപ്പെരുപ്പവും ധനനയവും സംബന്ധിച്ച യുഎസ് സെൻട്രൽ ബാങ്കിന്റെ തന്ത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി സ്വർണ്ണ വ്യാപാരികൾ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് ട്രില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന നിർണായക പിന്തുണ ബാങ്ക് നൽകിയിട്ടുണ്ട്.

സ്വർണ വില വീണ്ടും കുത്തനെ താഴേയ്ക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്ന്സ്വർണ വില വീണ്ടും കുത്തനെ താഴേയ്ക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്ന്

സ്വർണ നിക്ഷേപം

സ്വർണ നിക്ഷേപം

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ ഇടിഎഫിന്റെ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ബുധനാഴ്ച 0.3 ശതമാനം ഉയർന്ന് 1,252.09 ടണ്ണായി. കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികളിൽ നിന്ന് സ്വർണം പ്രയോജനം നേടുന്നുണ്ട്. കാരണം പണപ്പെരുപ്പത്തിനും കറൻസി വിലയിടിവിനും എതിരായ ഒരു വേലിയായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. സ്വർണ്ണ വിലയിലെ വർദ്ധനവ് ഉപഭോക്തൃ ആവശ്യത്തെ ദുർബലമാക്കിയിരുന്നു.

English summary

Today Gold Rate In Kerala, Gold prices rise in Kerala today after a week of decline | ഒരാഴ്ച്ചത്തെ വിലയിടിവിന് ശേഷം കേരളത്തിൽ സ്വർണ വില ഇന്ന് ഉയർന്നു

Gold prices rose in Kerala today after a week-long decline. Read in malayalam.
Story first published: Thursday, August 27, 2020, 10:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X