സ്വർണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കുതിച്ചുയർന്ന സ്വർണ വില ഇന്ന് പവന് 240 രൂപ വർദ്ധിച്ച് 31120 രൂപ രേഖപ്പെടുത്തി. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3890 രൂപയാണ്. സ്വർണത്തിന് ആദ്യമായാണ് പവന് 31000 രൂപയ്ക്ക് മുകളിലെത്തുന്നത്.
ഫെബ്രുവരിയിലെ കുറഞ്ഞ വില
ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഭൂരിഭാഗം ദിവസങ്ങളിലും സ്വർണ വില പവന് 30000ന് മുകളിലായിരുന്നു. ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സ്വർണ വില പവന് 30000ന് താഴെ പോയിട്ടുള്ളൂ.
2019ലെ സ്വർണ വില
ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷം 25% ഉയർന്നിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളുമാണ് കഴിഞ്ഞ വർഷം സ്വർണ വില കുത്തനെ ഉയരാൻ കാരണമായത്. ആഗോള വിപണികളിൽ സ്വർണവില 18 ശതമാനം ഉയർന്നിരുന്നു.
എപ്പോൾ വേണമെങ്കിലും പണമാക്കാം
സ്വർണ്ണത്തെ നല്ല നിക്ഷേപമായി മാറ്റുന്ന മറ്റൊരു ഘടകങ്ങളിലൊന്നാണ് ദ്രവ്യത. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം സ്വർണം എളുപ്പത്തിൽ പണമാക്കി മാറ്റാം. മറ്റ് നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന ദ്രവ്യത ഉള്ള ഒരേയൊരു നിക്ഷേപമാണ് സ്വർണം. കൂടാതെ നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കുന്നതിന്, നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കേണ്ടത് വളരെ പ്രധാനമാണ്. നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനുള്ള എളുപ്പവും സൗകര്യപ്രദവുമായ മാർഗ്ഗമാണ് സ്വർണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
