സ്വർണ വില ഇന്നും പുതിയ റെക്കോർഡിൽ സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപ വർദ്ധിച്ച് 31480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3935 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്.
ഇന്നലത്തെ വില
ഇന്നലെ പവന് 240 രൂപ വർദ്ധിച്ച് 31280 രൂപയ്ക്കാണ് സ്വർണ വ്യാപാരം നടന്നത്. ഒരു ഗ്രാമിന്റെ ഇന്നലത്തെ നിരക്ക് 3890 രൂപയായിരുന്നു. സ്വർണത്തിന് ആദ്യമായാണ് പവന് 31000 രൂപയ്ക്ക് മുകളിലെത്തുന്നത്. ഈ മാസം തുടക്കം മുതൽ സ്വർണ വില കുത്തനെ ഉയരുകയായിരുന്നു.
ഈ മാസത്തെ കുറഞ്ഞ വില
ഫെബ്രുവരിയിലെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില പവന് 29920 രൂപയാണ്. ഫെബ്രുവരി 5, 6 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഭൂരിഭാഗം ദിവസങ്ങളിലും സ്വർണ വില പവന് 30000ന് മുകളിലായിരുന്നു. ഏറ്റവും കുറവ് വില രേഖപ്പെടുത്തിയ ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ് സ്വർണ വില പവന് 30000ന് താഴെ പോയിട്ടുള്ളൂ.
ഇറക്കുമതിയിൽ ഇടിവ്
വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി ജനുവരിയിൽ പകുതിയോളം ഇടിഞ്ഞു. റെക്കോഡ് വിലയെ തുടർന്ന് ഭൌതിക ആവശ്യകത കുറഞ്ഞതാണ് ഇറക്കുമതി കുറയാൻ കാരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്. ആഭ്യന്തര സ്വർണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
വിവാഹ സീസൺ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ വിൽക്കുന്നത് വിവാഹ സീസണുകളിലാണ്. വില ഉയർന്നതിനാൽ ഇത്തവണ വാങ്ങുന്ന സ്വർണത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ ലോഹ ഉപഭോക്താക്കളായ ഇന്ത്യയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞത് വില വർദ്ധനവിനെ തുടർന്നാണ്. വില കുറയുകയാണെങ്കിൽ ഹ്രസ്വകാലത്തേക്ക് എങ്കിലും ആഭ്യന്തര ആവശ്യം പുനരുജ്ജീവിപ്പിക്കാനാകുമെന്ന് വ്യാപാരികൾ പറയുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications