സ്വർണ വില ഇന്നും പുതിയ റെക്കോർഡുകൾ മറികടന്നു. പവന് 320 രൂപ കൂടി 31800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3975 രൂപയാണ് നിരക്ക്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്. സ്വർണ വില കുതിച്ചുയരുന്നതോടെ വിവാഹക്കാരും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്.
എംസിഎക്സിലെ വില
രൂപയുടെ മൂല്യമിടിഞ്ഞതപം ആഗോള വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നതുമാണ് ഇന്ന് ആഭ്യന്തര സ്വർണ വില ഇന്ന് പുതിയ ഉയരങ്ങളിലെത്താൻ കാരണം. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.9 ശതമാനം ഉയർന്ന് 43,036 രൂപയിലെത്തി. കഴിഞ്ഞ ആഴ്ചയിൽ 10 ഗ്രാമിന് 1,800 രൂപയാണ് സ്വർണ വില ഉയർന്നത്. സിൽവർ ഫ്യൂച്ചറുകൾ എംസിഎക്സിൽ ഇന്ന് 0.64 ശതമാനം ഉയർന്ന് കിലോയ്ക്ക് 48,615 രൂപയിലെത്തി.
രൂപയുടെ മൂല്യം
മറ്റ് ഏഷ്യൻ കറൻസികളുടെ ബലഹീനത കണക്കിലെടുത്ത് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 71.89 ആയി കുറഞ്ഞു. രൂപയുടെ മൂല്യത്തകർച്ചയാണ് ഇന്ത്യയിലെ സ്വർണത്തിന്റെ വില വർദ്ധിക്കാൻ പ്രധാന കാരണം. ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, സ്വർണ്ണ വില ഇന്ന് ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. സ്‌പോട്ട് സ്വർണ്ണ നിരക്ക് ഔൺസിന് 1,678.58 ഡോളറായി ഉയർന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി 0.9 ശതമാനം ഉയർന്ന് 18.62 ഡോളറിലെത്തി. പല്ലേഡിയം 0.2 ശതമാനം വർദ്ധിച്ച് 2,709.01 ഡോളറിലെത്തി.
നിക്ഷേപ ഡിമാൻഡ് ഉയർന്നു
സ്വർണ്ണത്തിന്റെ നിക്ഷേപ ഡിമാൻഡ് വർദ്ധിച്ചു. ബ്ലൂംബെർഗ് ഡാറ്റ അനുസരിച്ച്, സ്വർണ്ണ-പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലോ സ്വർണ്ണ ഇടിഎഫുകളിലോ ഉള്ള ഓഹരികൾ വ്യാഴാഴ്ച വരെ 22 ദിവസമായി തുടർച്ചയായി ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications