സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഏറ്റവും പുതിയ റെക്കോർഡിൽ. പവന് 32320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ പവന് 400 രൂപയാണ് കൂടിയിരിക്കുന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഇന്നലെ ഒരു പവന് 31920 രൂപയായിരുന്നു നിരക്ക്. ഇതുവരെ രേഖപ്പെടുത്തിയിരുന്ന സ്വർണത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് പവന് 32000 രൂപയായിരുന്നു. ഇന്നത്തെ ഒരു ഗ്രാമിന്റെ വില 4040 രൂപയാണ്.
ആഭ്യന്തര വിപണി
രൂപയുടെ ദുർബലതയും ആഗോള നിരക്ക് കുതിച്ചുയരുന്നതുമാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കുത്തനെ ഉയരാൻ കാരണം. എംസിഎക്‌സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 200 രൂപ ഉയർന്ന് 44,640 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ വില 10 ഗ്രാമിന് 900 രൂപ ഉയർന്നിരുന്നു. എന്നാൽ എംസിഎക്സിൽ വെള്ളി ഫ്യൂച്ചറുകൾ ഇന്ന് 10 ഗ്രാമിന് 0.3 ശതമാനം കുറഞ്ഞ് 47,200 രൂപയിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 74നേക്കാൾ കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണിയിൽ കഴിഞ്ഞ സെഷനിൽ സ്വർണ വില 2 ശതമാനത്തിലധികമായി ഉയർന്നു. ഔൺസിന് 1,669.13 ഡോളറാണ് സ്‌പോട്ട് സ്വർണ്ണത്തിന്റെ നിരക്ക്. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി 0.5 ശതമാനം കുറഞ്ഞ് ഔൺസിന് 17.33 ഡോളറും പ്ലാറ്റിനം 0.7 ശതമാനം ഇടിഞ്ഞ് 858.61 ഡോളറിലുമെത്തി. കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകൾ മൂലം ആഗോള വിപണികളിലെ സ്വർണ്ണ വില ഈ ആഴ്ച 5 ശതമാനത്തിലധികം ഉയർന്നു.
വില ഉയരാൻ കാരണം
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണ വില കുത്തനെ ഉയരാൻ കാരണം. യുഎസ് ഫെഡറൽ റിസർവ് ചൊവ്വാഴ്ച അടിയന്തരമായാണ് പലിശ നിരക്ക് കുറച്ചത്.
സോവറിൻ ഗോൾഡ് ബോണ്ട്
സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (2019-20 സീരീസ് എക്സ്) ഏറ്റവും പുതിയ സബ്സ്ക്രിപ്ഷന്റെ അവസാന തീയതിയാണ് ഇന്ന്. ഇഷ്യു വില ഒരു ഗ്രാമിന് 4,260 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കുകയും ഓൺലൈനായി പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ഈ നിക്ഷേപകർക്ക്, സ്വർണ്ണ ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,210 രൂപ ആയിരിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications