ഇന്ത്യയിൽ സ്വർണ്ണ വില കുത്തനെ ഉയർന്നു. എംസിഎക്‌സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1% അല്ലെങ്കിൽ 400 രൂപ ഉയർന്ന് 41,550 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ 700 രൂപ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എംസിഎക്സ് സിൽവർ ഫ്യൂച്ചറുകളിൽ 4.5% അഥവാ കിലോഗ്രാമിന് 1,700 രൂപ ഉയർന്ന് കിലോഗ്രാമിന് 39,620 രൂപയിലെത്തി. ഇന്ത്യയിൽ സ്വർണ്ണ വില ഈ മാസം റെക്കോർഡ് വിലയായ 10 ഗ്രാമിന് 45,000 രൂപ വരെ എത്തിയിരുന്നു. അതിനുശേഷം ഏകദേശം 39,500 രൂപ വരെ വില കുറയുകയും ചെയ്തു.
കേരളത്തിലെ സ്വർണ വില
കേരളത്തിൽ സ്വർണ വില ഇന്ന് പവന് 30240 രൂപയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സ്വർണ വില പവന് 160 രൂപ കുറഞ്ഞ് 30240 രൂപയിലെത്തിയത്. ഗ്രാമിന് 3780 രൂപയാണ് ഇന്നത്തെ നിരക്ക്.
ആഗോള വിപണി
കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് കരകയറാൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് ഉത്തേജനം വർദ്ധിപ്പിച്ചതിനെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഉയർന്നു. കഴിഞ്ഞ സെഷനിൽ 4 ശതമാനം ഉയർന്ന സ്‌പോട്ട് സ്വർണം ഇന്ന് ഔൺസിന് 2 ശതമാനം ഉയർന്ന് 1,583.53 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 4.5 ശതമാനം ഉയർന്ന് 671.11 ഡോളറായും വെള്ളി 5.4 ശതമാനം ഉയർന്ന് 13.97 ഡോളറായും ഉയർന്നു.
പ്രധാന പ്രഖ്യാപനം
യുഎസ് ധനകാര്യ രക്ഷാ പാക്കേജ് സെനറ്റിൽ സ്തംഭനാവസ്ഥയിൽ ഇരിക്കുമ്പോഴും പരിധിയില്ലാത്ത ട്രഷറി ബോണ്ടുകളും മോർട്ട്ഗേജ് പിന്തുണയുള്ള സെക്യൂരിറ്റികളും വാങ്ങുമെന്നും കമ്പനികൾക്ക് വായ്പയുടെ ഒഴുക്ക് ഉറപ്പാക്കുന്നതിന് നടപടികൾ ആരംഭിക്കുമെന്നും യുഎസ് സെൻട്രൽ തിങ്കളാഴ്ച അറിയിച്ചു. കൊറോണ വൈറസിന്റെ ആഘാതം ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന സൂചനകളാണ് വിശകല വിദഗ്ധർ നൽകുന്നത്.
സ്വർണ നിക്ഷേപം
സ്വർണ്ണത്തിലെ സമീപകാല വിലയിൽ വന്ന കുറവ് നിക്ഷേപ ആവശ്യകതയെ ഉത്തേജിപ്പിക്കുന്നതിനും സഹായിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഹോൾഡിംഗ്സ് തിങ്കളാഴ്ച 1.8 ശതമാനം ഉയർന്ന് 923.99 ടണ്ണായി. സ്വർണത്തിൽ ഹോൾഡിംഗ് വർദ്ധിപ്പിക്കാൻ നല്ല സമയമാണ് ഇപ്പോഴെന്നാണ് വിലയിരുത്തൽ. ഈ മാസം ആദ്യം ആഗോള വിപണികളിൽ സ്വർണ വില ഔൺസിന് 1,700 ഡോളറിനു മുകളിലായിരുന്നു.
സെൻട്രൽ ബാങ്കുകളുടെ പ്രഖ്യാപനം
കൊറോണ വൈറസ് നഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് പല സെൻട്രൽ ബാങ്കുകളും വിവിധ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ സെൻട്രൽ ബാങ്ക് 2.35 ബില്യൺ ഡോളർ സർക്കാർ ബോണ്ടുകൾ വാങ്ങാൻ നിർദ്ദേശിച്ചപ്പോൾ ജർമ്മനി 808 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഒരു പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ഫെഡറൽ റിസർവ് വിപുലമായ നടപടികൾ തയ്യാറാക്കിയിട്ടുണ്ട്. ഐസിഇ ഫ്യൂച്ചേഴ്സ് യൂറോപ്പ് എക്സ്ചേഞ്ചിൽ ബ്രെൻറ് ഫോർ ഡെലിവറി 4.5 ശതമാനം ഉയർന്ന് 28.24 ഡോളറിലെത്തി.
ലോക്ക് ഡൌൺ
കൊറോണ വൈറസ് പടരാതിരിക്കാനായി വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൌണിലായതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്വർണ്ണ വിപണികൾ അടച്ചിട്ടിരിക്കുകയാണെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. വൈറസ് കേസുകൾ വർദ്ധിച്ചതോടെ രാജ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 75 ജില്ലകളാണ് ലോക്ക് ഡൌൺ ചെയ്തിരിക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications