കേരളത്തിൽ ഇന്നും സ്വർണ വില സർവ്വകാല റെക്കോഡിൽ. പവന് 36600 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4575 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടന്നത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
എംസിഎക്സിലെ വില
ഇന്ത്യയിൽ സ്വർണ വിലയിൽ നേരിയ ഇടിവ്. എംസിഎക്‌സിൽ സ്വർണ വില 0.01 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 48,872 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ 0.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ആഴ്ച ആദ്യം റെക്കോർഡ് നിരക്കായ 49,348 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു. വെള്ളി വില ഇന്ന് എംസിഎക്‌സിൽ ഉയർന്നു. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.25 ശതമാനം ഉയർന്ന് 51,217 രൂപയിലെത്തി.
ഡിമാൻഡ് കുറയും
സ്വർണ്ണവില ഉയരും തോറും ഉപഭോക്തൃ ഡിമാൻഡ് കുറയുമെന്നും എന്നാൽ വില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് ഉയരുമെന്നും വിശകലന വിദഗ്ധർ പറയുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. അമേരിക്കയിൽ ഉടനീളം 60,000 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ഏറ്റവും വലിയ ഏകദിന കണക്കാണ്.
ആഗോള വിപണി
ആഗോള വിപണികളിൽ സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. 1,800 ഡോളറിനു മുകളിലാണ് ഇന്നത്തെ വില. ലോകത്തിലെ കോവിഡ് കേസുകളിൽ തുടർച്ചയായ കുതിച്ചുചാട്ടം നടക്കുന്നതിനാൽ, പ്രതിവാര അടിസ്ഥാനത്തിൽ, സ്വർണ്ണ വില തുടർച്ചയായ അഞ്ചാം ദിവസമാണ് ഉയരുന്നത്. സ്പോട്ട് സ്വർണ്ണ വില 1,801.69 ഡോളറായി ഈ ആഴ്ച 1.5 ശതമാനത്തിൽ കൂടുതൽ ഉയർന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചർ 0.2 ശതമാനം ഉയർന്ന് 1,806.90 ഡോളറിലെത്തി. മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.7 ശതമാനം ഇടിഞ്ഞ് 827.73 ഡോളറിലും വെള്ളി 0.1 ശതമാനം ഇടിഞ്ഞ് 18.65 ഡോളറിലും എത്തി.
ജാഗ്രത വേണം
വർദ്ധിച്ചുവരുന്ന വൈറസ് അപകടസാധ്യതകളും യുഎസ്-ചൈന സംഘർഷങ്ങളെ തുടർന്നുള്ള വെല്ലുവിളികൾക്കിടയിലും സ്വർണം ഒരു നല്ല നിക്ഷേപ മാർഗമായി തുടരാം. എന്നിരുന്നാലും ഇക്വിറ്റി മാർക്കറ്റുകൾ ശക്തമായി തുടരുന്നതിനാൽ നിക്ഷേപം നടത്തുമ്പോൾ ജാഗ്രത ആവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ സ്വർണ്ണ ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ഓഹരികൾ വ്യാഴാഴ്ച 0.15 ശതമാനം ഇടിഞ്ഞ് 1,200.82 ടണ്ണായി.
സോവറിൻ ഗോൾഡ് ബോണ്ട്
തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന ഏറ്റവും പുതിയ സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യു ഇന്ന് അവസാനിക്കും. സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യുവിന്റെ വില ഗ്രാമിന് 4,852 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം നിക്ഷേപകർക്ക് ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുമ്പോൾ ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications