കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 36520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4565 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡ് നിരക്കിലായിരുന്നു. പവന് 36680 രൂപയ്ക്കാണ് രണ്ട് ദിവസവും വ്യാപാരം നടന്നത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
ഇന്ത്യയിലെ സ്വർണ വില
ആഗോള വിപണിയെ പിന്തുടർന്ന് ഇന്ത്യയിലെ സ്വർണ വില രണ്ട് ദിവസത്തെ ഇടിവിന് ശേഷം മൂന്നാം ദിവസം ഉയർന്നു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.09 ശതമാനം ഉയർന്ന് 48,816 രൂപയിലെത്തി. വെള്ളി വില ഇന്ന് കിലോയ്ക്ക് 0.7 ശതമാനം ഇടിഞ്ഞ് 52,257 രൂപയിലെത്തി. കഴിഞ്ഞയാഴ്ച റെക്കോർഡ് നിരക്കായ 49,348 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു. ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണികളിൽ സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട്ട് സ്വർണ വില ഔൺസിന് 1,797.24 ഡോളറാണ്. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതും ലോക്ക്ഡൗണുകൾ വീണ്ടും ആരംഭിക്കുന്നതും യുഎസ്-ചൈന സംഘർഷങ്ങളുമാണ് സ്വർണ്ണത്തെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങൾ.
വിലയേറിയ മറ്റ് ലോഹങ്ങൾ
കഴിഞ്ഞ സെഷനിൽ സ്വർണത്തിന് ഒരു ശതമാനം ഇടിവ് നേരിട്ടിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 824.27 ഡോളറും വെള്ളി 0.1 ശതമാനം ഉയർന്ന് 19.19 ഡോളറുമായി.
സ്വർണ വില ഇനി എങ്ങനെ?
കൊറോണ വൈറസ് പ്രതിസന്ധി കൂടുതൽ ഉത്തേജനം പ്രഖ്യാപിക്കാൻ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിൽ അന്താരാഷ്ട്ര വിപണികളിൽ ഈ വർഷം സ്വർണ വില 18% ഉയർന്നു. മഹാമാരി മൂലമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരകയറാൻ കുറച്ച് വർഷമെടുക്കുമെന്ന് ന്യൂയോർക്ക് ഫെഡറൽ പ്രസിഡന്റ് ജോൺ വില്യംസ് വ്യാഴാഴ്ച പറഞ്ഞിരുന്നു. നിലവിലെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ വിലയിരുത്തുമ്പോൾ സ്വർണ വില അസ്ഥിരമാകാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications