കേരളത്തിൽ സ്വർണത്തിന് ഇന്ന് റെക്കോർഡ് വില. പവന് 280 രൂപ വർദ്ധിച്ച് 40000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5000 രൂപയിൽ എത്തി. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇന്നത്തേത്. എന്നാൽ സ്വർണ വില വർദ്ധനവ് വ്യാപാരികളുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ വില കുത്തനെ ഉയരുന്നത് രാജ്യത്തെ സ്വര്‍ണാഭരണ വ്യാപാരത്തെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്.
എംസിഎക്സിലെ വില
എംസിഎക്സിൽ ഇന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും ഉയർന്നു. എംസിഎക്സ് ഒക്ടോബർ സ്വർണം ഫ്യൂച്ചേഴ്സ് വില 0.83% ഉയർന്ന് 10 ഗ്രാമിന് 53,216 രൂപയിലെത്തി. വെള്ളി ഫ്യൂച്ചേഴ്സ് കിലോയ്ക്ക് 1.4% അല്ലെങ്കിൽ 865 ഉയർന്ന് 63535 രൂപയായി ഉയർന്നു. ആഗോള വിപണിയിലെ വില വർദ്ധനവിനെ തുടർന്നാണ് ഈ ആഴ്ച സ്വർണം പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സെഷനിൽ വെള്ളി കിലോഗ്രാമിന് 4 ശതമാനം അഥവാ 2,762 രൂപ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്വർണ വില 0.4 ശതമാനം ഇടിഞ്ഞിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നത് സംബന്ധിച്ച ആശങ്കകൾക്കിടെ സ്വർണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,958.99 ഡോളറായും യുഎസ് ഗോൾഡ് ഫ്യൂച്ചർ 0.5 ശതമാനം ഉയർന്ന് 1,953 ഡോളറിലും എത്തി. ആഗോള വിപണിയിൽ ഈ മാസം ഇതുവരെ സ്വർണ വില 10% ഉയർന്നു, നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ശതമാനം വർധനവാണിത്.
ഡോളറിന്റെ ഇടിവ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പ് കാലതാമസം നിർദ്ദേശിച്ചതിനെത്തുടർന്ന് യുഎസ് ഡോളർ രണ്ട് വർഷത്തിലേറെ താഴ്ന്ന നിലയിലാണ്. ദുർബലമായ ഡോളറും സ്വർണ വില ഉയരാൻ കാരണമാണ്. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി ഔൺസിന് 0.7 ശതമാനം ഇടിഞ്ഞ് 23.39 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഇടിഞ്ഞ് 901.27 ഡോളറിലെത്തി. സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള പുതിയ നയ ലഘൂകരണ നടപടികളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മഞ്ഞ ലോഹത്തിന്റെ വില വർദ്ധനവിന് പ്രധാന കാരണങ്ങളാണ്.
ആവശ്യം കുറഞ്ഞു
സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണത്തിന്റെ ഭൌതിക ആവശ്യകത കുത്തനെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ ആഗോള വിപണിയിൽ സ്വർണ വില 28% ഉയർന്നിട്ടുണ്ട്. സ്വർണ്ണം, രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ്. ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് സ്വർണ്ണം പോലുള്ള സുരക്ഷിത താവളങ്ങളിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications