കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 35840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4480 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ വില. ഇന്നലെ പവന് 36000 രൂപ കടന്ന സ്വർണ വില ഇന്ന് വീണ്ടും 36000ന് താഴേയ്ക്ക് പോയി.
ചരിത്ര വില
സംസ്ഥാനത്ത് ഇന്നലെ സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ഒറ്റയടിയ്ക്ക് 360 രൂപ വർദ്ധിച്ച് പവന് 36160 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആദ്യമായാണ് സ്വർണ വില ഇത്രയും ഉയർന്ന നിരക്കിലെത്തുന്നത്. ഗ്രാമിന് 4520 രൂപയാണ് ഇന്നലത്തെ വില. സ്വർണ വില പവന് 36000 കടന്നതോടെ ജ്വല്ലറികളിലും മറ്റും സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറയുമെന്ന് വ്യാപാരികൾ പറയുന്നു.
എംസിഎക്സിലെ സ്വർണ വില
കഴിഞ്ഞ സെഷനിൽ റെക്കോർഡ് ഉയരത്തിലെത്തിയ ഇന്ത്യയിലെ സ്വർണ വില ഇന്ന് താഴ്ന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.16 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 48,188 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണ നിരക്ക് 48,982 രൂപയായിരുന്നു. കഴിഞ്ഞ സെഷനിൽ 900 രൂപ ഇടിഞ്ഞതിനെത്തുടർന്ന് എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.25 ശതമാനം ഇടിഞ്ഞ് 49,300 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ്ണ വില അടുത്തിടെ കുത്തനെ ഉയർന്നിരുന്നു. സ്‌പോട്ട് സ്വർണം വില ഔൺസിന് 0.2 ശതമാനം ഇടിഞ്ഞ് 1,767.11 ഡോളറിലെത്തി. ബുധനാഴ്ച ഇത് 1,788.96 ഡോളറിലെത്തിയിരുന്നു. ഇത് 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് സ്വർണ്ണ ഫ്യൂച്ചർ ഇന്ന് 0.2 ശതമാനം ഇടിഞ്ഞ് 1,777.30 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.2 ശതമാനം ഇടിഞ്ഞ് 813.94 ഡോളറായി. വെള്ളി വില 0.2 ശതമാനം ഉയർന്ന് 17.97 ഡോളറായി.
വില കൂടാൻ കാരണം
യുഎസ്-ചൈന സംഘർഷങ്ങളും സെൻട്രൽ ബാങ്കുകളിൽ നിന്ന് കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷയും സ്വർണത്തെ അനുകൂലമായി പിന്തുണച്ചിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ ആഗസ്റ്റ് മുതൽ തന്നെ സ്വർണ്ണ വില കുതിച്ചുയരാൻ തുടങ്ങിരുന്നു. കൊറോണ പ്രതിസന്ധിയോടെ വില വീണ്ടും ഉയരാൻ തുടങ്ങി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
