കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു; പവന് 38000 രൂപ കടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു. പവന് 260 രൂപ കൂടി 38120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 1500 രൂപയ്ക്കടുത്താണ് സ്വർണ വില ഉയർന്നിരിക്കുന്നത്. ഇന്നലെ പവന് 37880 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 4765 രൂപയാണ് നിരക്ക്. ഈ മാസം സ്വ‍ർണ വിലയിൽ പവന് 2140 രൂപ വ‍ർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.

 

സ്‌പോട്ട് ഗോൾഡ്

സ്‌പോട്ട് ഗോൾഡ്

2011ന് ശേഷം ആദ്യമായി സ്‌പോട്ട് ഗോൾഡ് ഒരു ഔൺസിന് 1,900 ഡോളറിലെത്തി. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വളർച്ചാ ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകളുമാണ് സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയരാൻ കാരണം. നീണ്ടുനിൽക്കുന്ന മഹാമാരി സാമ്പത്തിക വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുന്നുവെന്നതിന്റെ സൂചനകളും ചൈനയും യുഎസും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളും സ്വർണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.

റെക്കോർഡ് നേട്ടങ്ങൾ

റെക്കോർഡ് നേട്ടങ്ങൾ

സ്‌പോട്ട് ഗോൾഡ് 0.7 ശതമാനം ഉയർന്ന് ഔൺസിന് 1,900.19 ഡോളറിലെത്തി. ന്യൂ യോർക്കിൽ 2011 സെപ്റ്റംബറിലെ വില 1,921.17 ഡോളറിലെത്തിയിരുന്നു. സ്പോട്ട് സിൽ‌വറും മുന്നേറി, ഈയാഴ്ച നേട്ടം 17 ശതമാനത്തിലധികമായിരുന്നു. 1980 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നേട്ടമാണിത്.

കേരളത്തിൽ സ്വർണ വില റോക്കറ്റ് കുതിപ്പിൽ; പൊന്നിന് സർവ്വകാല റെക്കോ‍‍ർഡ് വിലകേരളത്തിൽ സ്വർണ വില റോക്കറ്റ് കുതിപ്പിൽ; പൊന്നിന് സർവ്വകാല റെക്കോ‍‍ർഡ് വില

അടുത്ത ആഴ്ച്ച

അടുത്ത ആഴ്ച്ച

ഏഴാമത്തെ പ്രതിവാര നേട്ടത്തിലേക്കാണ് സ്വർണം മുന്നേറുന്നത്. 2011 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ നേട്ടം. അടുത്ത ആഴ്ച ആദ്യം സ്വർണം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുമെന്ന് ചിക്കാഗോയിലെ ആർ‌ജെ‌ഒ ഫ്യൂച്ചേഴ്സിലെ ഒരു വ്യാപാരി പറയുന്നു.

സ്വർണ വില ഇത് എങ്ങോട്ട്? വാങ്ങാൻ മടിച്ച് മലയാളികൾ, ഡിമാൻഡ് ഇടിയുന്നുസ്വർണ വില ഇത് എങ്ങോട്ട്? വാങ്ങാൻ മടിച്ച് മലയാളികൾ, ഡിമാൻഡ് ഇടിയുന്നു

അടുത്ത വർഷം

അടുത്ത വർഷം

കുറഞ്ഞ പലിശനിരക്കും വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സ്വർണത്തിന്റെ വില വർദ്ധനവ് 2021 വരെ തുടരാൻ പിന്തുണ നൽകുന്നു. വിലയേറിയ ലോഹ ഫണ്ടുകൾ ജൂലൈ 22 വരെയുള്ള ആഴ്ചയിൽ 3.8 ബില്യൺ ഡോളറിന്റെ നിക്ഷേപം കൈവരിച്ചു. ഇത് ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷന്റെ രണ്ടാമത്തെ ഏറ്റവും വലിയ തുകയാണ്.

കേരളത്തിൽ സ്വ‍ർണ വില 37000 കടന്നു, ഇന്ന് സ്വ‍ർണത്തിന് സ‍ർവ്വകാല റെക്കോ‍ർഡ് വിലകേരളത്തിൽ സ്വ‍ർണ വില 37000 കടന്നു, ഇന്ന് സ്വ‍ർണത്തിന് സ‍ർവ്വകാല റെക്കോ‍ർഡ് വില

English summary

Today Gold Rate In Kerala, July 2 2020, Gold price rises in Kerala today, crossed Rs 38,000 | കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു; പവന് 38000 രൂപ കടന്നു

Gold prices have risen close to Rs 1,500 in the last one week. Read in malayalam.
Story first published: Saturday, July 25, 2020, 10:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X