കേരളത്തിൽ സ്വർണ വില സ്വർണത്തേരിൽ; പവന് വില 40000ലേയ്ക്ക് കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില കുതിച്ചുയരുന്നു. പവന് 320 രൂപ വർദ്ധിച്ച് 39720 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4965 രൂപയാണ് ഇന്നത്തെ വില. കേരളത്തിലെ സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പവന് 4000 രൂപയ്ക്കടുത്താണ് സ്വർണ വില കൂടിയിരിക്കുന്നത്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ ഇന്നും സ്വർണ വില ഉയർന്നു, തുടർച്ചയായ പത്താം ദിവസമാണ് വില കുതിച്ചുയരുന്നത്. എം‌സി‌എക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.21 ശതമാനം ഉയർന്ന് 53,300 രൂപയിലെത്തി. 10 ദിവസത്തിനുള്ളിൽ സ്വർണ വില 10 ഗ്രാമിന് 5,500 രൂപ അല്ലെങ്കിൽ 11% വരെ ഉയർന്നു. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.22 ശതമാനം ഉയർന്ന് 65,212 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 1.4 ശതമാനം അഥവാ 730 രൂപ ഉയർന്ന് റെക്കോർഡ് നിരക്കായ 53,399 രൂപയിലെത്തിയിരുന്നു. വെള്ളി വില 0.5% ഉയർന്നു.

കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു; പവന് 38000 രൂപ കടന്നുകേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു; പവന് 38000 രൂപ കടന്നു

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണികളിൽ ഒമ്പത് ദിവസത്തെ വില വർദ്ധനവിന് ശേഷം സ്വർണ്ണ വില ഇന്ന് കുറഞ്ഞു. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഇടിഞ്ഞ് 1,965.90 ഡോളറിലെത്തി. ചൊവ്വാഴ്ച, വില എക്കാലത്തെയും ഉയർന്ന നിരക്കായ 1,981 ഡോളറിലെത്തിയിരുന്നു. ഈ ആഴ്ച 2,000 ഡോളറിലെത്തിയ ഗോൾഡ് ഫ്യൂച്ചേഴ്സ് 0.2 ശതമാനം ഉയർന്ന് 1,981.60 ഡോളറിലെത്തി.

കേരളത്തിൽ സ്വർണ വില കുത്തനെ ഉയർന്നു, ഇന്ന് വിൽപ്പന ചരിത്ര വിലയിൽകേരളത്തിൽ സ്വർണ വില കുത്തനെ ഉയർന്നു, ഇന്ന് വിൽപ്പന ചരിത്ര വിലയിൽ

മറ്റ് വിലയേറിയ ലോഹങ്ങൾ

മറ്റ് വിലയേറിയ ലോഹങ്ങൾ

മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില 0.2 ശതമാനം കുറഞ്ഞ് 24.2614 ഡോളറിലെത്തി. ദുർബലമായ ഡോളർ നിരക്ക്, കുറഞ്ഞ പലിശനിരക്ക്, കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് എന്നിവ കാരണം സ്വർണ വില ഈ വർഷം ഇതുവരെ ആഗോള വിപണിയിൽ ഏകദേശം 30 ശതമാനം ഉയർന്നു. സ്വർണ വില ഔൺസിന് 2,300 ഡോളർ വരെ ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം.

ഡോളർ നിരക്ക്

ഡോളർ നിരക്ക്

യു‌എസിന്റെ പലിശനിരക്ക് ദീർഘകാലത്തേക്ക് പൂജ്യമായി നിലനിർത്താനുള്ള സാധ്യത ഡോളറിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി, ഇത് യൂറോയ്‌ക്കെതിരെ ഡോളർ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്താൻ കാരണമായി. വ്യാപകമായ സാമ്പത്തിക ഉത്തേജനത്തെത്തുടർന്ന് പണപ്പെരുപ്പത്തിനും കറൻസി കുറയുന്നതിനും എതിരായ ഒരു സംരക്ഷണ കേന്ദ്രമായാണ് സ്വർണം കണക്കാക്കപ്പെടുന്നത്. കുറഞ്ഞ പലിശനിരക്ക് സ്വർണ്ണത്തെ പിന്തുണയ്ക്കുന്ന പ്രവണത കാണിക്കുന്നു.

കനകം മൂലം...! 2020 ല്‍ കൂടിയത് 9,520 രൂപ... ആറ് ദിവസം കൊണ്ട് കൂടിയത് 2,000 രൂപ!!! ഇനി 40,000 ലേക്ക്കനകം മൂലം...! 2020 ല്‍ കൂടിയത് 9,520 രൂപ... ആറ് ദിവസം കൊണ്ട് കൂടിയത് 2,000 രൂപ!!! ഇനി 40,000 ലേക്ക്

ഇടിഎഫ് നിക്ഷേപം

ഇടിഎഫ് നിക്ഷേപം

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിൽ ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള നിക്ഷേപമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

English summary

Today Gold Rate In Kerala, July 2 2020, Gold prices rise in Kerala | കേരളത്തിൽ സ്വർണ വില സ്വർണത്തേരിൽ; പവന് വില 40000ലേയ്ക്ക് കുതിക്കുന്നു

Today's gold price in Kerala is at an all time high. Read in malayalam.
Story first published: Thursday, July 30, 2020, 10:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X