കേരളത്തിൽ സ്വർണ വില കുതിച്ചുയരുന്നു. പവന് 37400 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 37280 രൂപയായിരുന്നു വില, എന്നാൽ ഇന്ന് പവന് 120 രൂപ കൂടി വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 4675 രൂപയാണ് നിരക്ക്. സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. ഒരു മാസത്തിനിടെ പവന് 1600 രൂപയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
എംസിഎക്സിലെ വില
എംസിഎക്സിൽ കഴിഞ്ഞ സെഷനിൽ 10 ഗ്രാമിന് 50,000 രൂപ എന്ന റെക്കോർ വില മറികടന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ വില 10 ഗ്രാമിന് 0.16 ശതമാനം ഉയർന്ന് 50,158 രൂപയിലെത്തി. ഫ്യൂച്ചേഴ്സ് വിപണിയിൽ ആദ്യമായാണ് ഇന്ത്യയിലെ സ്വർണ്ണ വില 10 ഗ്രാമിന് 50,000 രൂപയ്ക്ക് മുകളിലെത്തിയത്.
വെള്ളി വില
വെള്ളി വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. എംസിഎക്സിൽ സിൽവർ ഫ്യൂച്ചറുകൾ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 60,870 രൂപയിലെത്തി. എംസിഎക്സ് സിൽവർ ഫ്യൂച്ചേഴ്സ് 10 കിലോയ്ക്ക് ഇന്നലെ 62200 രൂപയിൽ എത്തിയിരുന്നു. കഴിഞ്ഞ സെഷനിൽ 8% നേട്ടം കൈവരിച്ച വെള്ളി ഏഴ് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് കൈവരിച്ചിരിക്കുന്നത്.
ഈ വർഷം ഇതുവരെ
ഈ വർഷം ഇതുവരെ ഇന്ത്യയിൽ സ്വർണ വില 28 ശതമാനം ഉയർന്നു. വിലക്കയറ്റം ലോകത്തിലെ വിലയേറിയ ലോഹത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയിൽ സ്വർണ്ണത്തിനായുള്ള ഭൗതിക റീട്ടെയിൽ ആവശ്യകതയെ ബാധിച്ചിട്ടുണ്ട്. ഡിമാൻഡ് ദുർബലമായതിനാൽ ഡീലർമാർ ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഔൺസിന് 5 ഡോളർ വരെ ഇളവ് വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
ഇറക്കുമതി ഇടിഞ്ഞു
ദുർബലമായ ആവശ്യ കാരണം ഇന്ത്യയുടെ സ്വർണ ഇറക്കുമതി ജൂൺ പാദത്തിൽ 96 ശതമാനം ഇടിഞ്ഞു. കൊറോണ കേസുകളുടെ വർദ്ധനവും യുഎസ് ഡോളറിന്റെ കുത്തനെയുള്ള ഇടിവും സ്വർണ്ണത്തിന്റെ വില വർദ്ധനവിന് കാരണമായി. ഭൗതികാവശ്യം കുറവാണെങ്കിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണം 0.3 ശതമാനം ഇടിഞ്ഞ് 1,865.84 രൂപയിലെത്തി. ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇത്. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും കൂടുതൽ ഉത്തേജനങ്ങളും ദുർബലമായ ഡോളറും ആഗോള വിപണിയിൽ സ്വർണ്ണ വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications