കേരളത്തിൽ സ്വർണ വില ഇന്നും കുത്തനെ ഉയർന്നു. പവന് 37880 രൂപയാണ് ഇന്നത്തെ സ്വർണ വില. പവന് 480 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 4735 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണ വില പവന് 1000 രൂപയ്ക്ക് മുകളിലാണ് ഉയർന്നിരിക്കുന്നത്. ഈ മാസം സ്വർണ വിലയിൽ പവന് 2080 രൂപ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
ആഭ്യന്തര വിപണി
ആഗോള വിപണിയെ പിന്തുടർന്ന് ഇന്ത്യയിലെ സ്വർണ വില കുതിച്ചുയരുകയാണ്. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഉയർന്ന് 50,800 രൂപയിലെത്തി. തുടർച്ചയായ ആറാം ദിവസമാണ് വില ഉയരുന്നത്. എന്നാൽ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി തുടങ്ങി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചേഴ്സ് 0.14 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 61,110 രൂപയായി. കഴിഞ്ഞ സെഷനിൽ ഇന്ത്യയിലെ സ്വർണ വില 10 ഗ്രാമിന് 50,936 രൂപയിലെത്തിയിരുന്നു. ഈ വർഷം ഇതുവരെ ഇന്ത്യയിൽ സ്വർണ വില 30 ശതമാനം ഉയർന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, യുഎസ്-ചൈന പിരിമുറുക്കങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷയും ഇന്ന് സ്വർണ്ണ നിരക്കിനെ നിലനിർത്തി. സ്പോട്ട് സ്വർണം ഔൺസിന് 1,885.62 ഡോളറാണ് വില. കഴിഞ്ഞ സെഷനിൽ ഇത് 1,900 ഡോളറിനടുത്ത് എത്തിയിരുന്നു. 2011 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഏറ്റവും വലിയ പ്രതിവാര നേട്ടം
മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി 0.3 ശതമാനം ഇടിഞ്ഞ് 22.66 ഡോളറിലെത്തി. പ്ലാറ്റിനം 0.9 ശതമാനം ഉയർന്ന് 913.86 ഡോളറിലെത്തി. ആഗോള വിപണിയിൽ ഈ ആഴ്ച ഇതുവരെ സ്വർണ വില 4 ശതമാനം ഉയർന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടമാണിത്. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി നാല് മാസത്തിനിടെ ആദ്യമായി ഉയർന്നതായി വ്യാഴാഴ്ചത്തെ കണക്കുകൾ വ്യക്തമാക്കുന്നു.
സുരക്ഷിത നിക്ഷേപം
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സ്വർണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപ താവളമായിട്ടാണ് കാണുന്നത്. വിലയേറിയ ലോഹത്തെ ദുർബലമായ ഡോളറും പിന്തുണച്ചിട്ടുണ്ട്. അധിക ഉത്തേജക നടപടികളുടെ പ്രതീക്ഷയ്‌ക്കെതിരെ വൈറസ് അപകടസാധ്യതകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിലയിരുത്തുന്നതിനാൽ സ്വർണ്ണവും വെള്ളിയും അസ്ഥിരമായ വ്യാപാരത്തിന് സാക്ഷ്യം വഹിച്ചേക്കാം.
കൊറോണ വൈറസ്
കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 1.54 കോടിയിലധികം ആളുകൾക്ക് വൈറസ് ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതേസമയം 6.3 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
