കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. ഇന്ന് പവന് 480 രൂപ ഉയർന്ന് 38600 രൂപയ്ക്കാണ് സ്വർണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 2000 രൂപ വർദ്ധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4825 രൂപയാണ് ഇന്നത്തെ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. വരും ദിവസങ്ങളിലും സ്വർണ വില കുതിച്ചുയരാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകർ പറയുന്നു.
എംസിഎക്സിലെ സ്വർണ വില
കഴിഞ്ഞ ആഴ്ച്ച ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ വില ഈ ആഴ്ചയും ശക്തമായ മുന്നേറ്റം തുടരുന്നു. എംസിഎക്സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 1.5 ശതമാനം അഥവാ 800 രൂപ ഉയർന്ന് 10 ഗ്രാമിന് 51,833 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് ഉയർന്നു. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 5.5 ശതമാനം അഥവാ 3,400 രൂപ ഉയർന്ന് 64,617 രൂപയിലെത്തി. കഴിഞ്ഞ ആഴ്ച സ്വർണ്ണ വില 4 ശതമാനവും വെള്ളി 15 ശതമാനവും ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, യുഎസ്-ചൈന പിരിമുറുക്കങ്ങളും യുഎസ് ഡോളറിന്റെ ദുർബലതയും കൂടുതൽ ഉത്തേജന പ്രതീക്ഷയും നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിത താവളങ്ങളിലേക്ക് നയിച്ചതിനാൽ സ്വർണ്ണ വില ഇന്ന് റെക്കോർഡ് ഉയരത്തിലെത്തി. സ്പോട്ട് സ്വർണം ഔൺസിന് 1.5 ശതമാനം ഉയർന്ന് 1,928.40 ഡോളറിലെത്തി. 2011 സെപ്റ്റംബറിൽ ഇത് 1,920.30 ഡോളറായിരുന്നു.
സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക്
കൊറോണ മഹാമാരി ആഗോള സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടതിനാൽ ലോകമെമ്പാടുമുള്ള പല സെൻട്രൽ ബാങ്കുകളും സ്വീകരിച്ച ആക്രമണാത്മക പണ ലഘൂകരണം മഞ്ഞ ലോഹത്തെ സഹായിച്ചു. മ്പെങ്ങുമില്ലാത്തവിധം പണം അച്ചടിക്കുന്നത് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്ന് ചില നിക്ഷേപകർ ആശങ്കപ്പെടുന്നു. ഡോളർ സൂചിക ഇന്ന് പ്രധാന എതിരാളികളേക്കാൾ 0.5 ശതമാനം ഇടിഞ്ഞ് ഒന്നിലധികം വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
ഇടിഎഫ് നിക്ഷേപം
സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നത് യുഎസ് ഡോളർ സൂചികയിലെ ബലഹീനതയാണെന്നും സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകളിൽ ശക്തമായ നിക്ഷേപം നടക്കുന്നുണ്ടെന്നും കൊട്ടക് സെക്യൂരിറ്റീസ് വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications