കേരളത്തിൽ സ്വർണ വില റോക്കറ്റ് കുതിപ്പിൽ. പവന് 600 രൂപ വർദ്ധിച്ച് 39200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ പകുതിയ്ക്ക് ശേഷം സ്വർണ വിലയിൽ പവന് 2500 രൂപയ്ക്ക് മുകളിലാണ് ഉയർന്നിരിക്കുന്നത്. ഒരു ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. സ്വർണ വില കുത്തനെ കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.
എംസിഎക്സിലെ വില
കഴിഞ്ഞ സെഷനിൽ ശക്തമായ നേട്ടമുണ്ടാക്കിയ ശേഷം ഇന്ത്യയിൽ ഇന്നും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.6 ശതമാനം ഉയർന്ന് 10 ഗ്രാമിന് 52,410 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 2 ശതമാനം ഉയർന്ന് 67,000 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 2.2 ശതമാനം ഉയർന്ന് 52,000 രൂപയെ മറികടന്നു. വെള്ളി വില 7.5 ശതമാനം ഉയർന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ, സ്വർണം റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. സ്‌പോട്ട് സ്വർണം ഔൺസിന് 1,975 ഡോളറായി ഉയർന്നു, വെറും ആറ് സെഷനുകളിൽ 160 ഡോളർ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഗോൾഡ് ഫ്യൂച്ചർ 2.3 ശതമാനം ഉയർന്ന് ഔൺസിന് 2,000 ഡോളറിലെത്തി. വെള്ളി നിരക്ക് 5 ശതമാനം ഉയർന്ന് 25.81 ഡോളറിലെത്തി, ഏഴ് സെഷനുകളിലായി വെള്ളി വില 33 ശതമാനം ഉയർന്നു.
വില ഉയരാൻ കാരണം
യുഎ സ്-ചൈന പിരിമുറുക്കവും ദുർബലമായ ഡോളറും മൂലമാണ് സ്വർണ്ണ വില പുതിയ ഉയരങ്ങളിലെത്തിയത്. അതേസമയം, മഹാമാരി ബാധിത സമ്പദ്‌വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാൻ കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷ സ്വർണത്തിന്റെ വിലക്കയറ്റത്തിന് കാരണമായി. സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്നത് സ്വർണ്ണത്തിന്റെ ആകർഷണം വർദ്ധിപ്പിച്ചു.
ഇടിഎഫ് നിക്ഷേപം
ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ അപകടസാധ്യതകൾക്കിടയിലും ഇടിഎഫ് നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കുന്നത് തുടരുകയാണ്. എസ്‌പിഡിആർ ഇടിഎഫിലെ സ്വർണ്ണം 1.75 ടൺ ഉയർന്ന് 1228.805 ടണ്ണായി. 2013 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സ്വർണ വില വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്തൃ ആവശ്യം കുറയ്ക്കും.
ഹോൾമാർക്കിംഗ് സമയപരിധി നീട്ടി
അതേസമയം, കൊവിഡ് മഹാമാരി പശ്ചാത്തലത്തിൽ 2021 ജൂൺ 1 വരെ സ്വർണ്ണാഭരണങ്ങളും പുരാവസ്തുക്കളും നിർബന്ധിതമായി ഹാൾമാർക്ക് ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ നീട്ടി. ഹാള്‍മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അംഗീകൃത ഏജന്‍സി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications