കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. പവന് 120 രൂപ വർദ്ധിച്ച് 35960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിൽ ഇന്നലെ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞിരുന്നു. പവന് 320 രൂപ കുറഞ്ഞ് 35840 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഒരു ഗ്രാമിന് 4495 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ വില. ജൂലൈ ഒന്നിന് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. പവന് 36160 രൂപയായിരുന്നു ജൂലൈ ഒന്നിലെ സ്വർണ വില.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 48,171 രൂപയിലെത്തി. ഈ ആഴ്ച ആദ്യം 10 ഗ്രാമിന് 48,982 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണത്തിന് നേട്ടങ്ങൾ നിലനിർത്താനായില്ല.
ആഗോള വിപണി
ഇന്ന് ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞു. സ്പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,773.13 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.3 ശതമാനം ഇടിഞ്ഞ് 1,785.60 ഡോളറിലെത്തി. ഈ ആഴ്ച ആദ്യം, ബുധനാഴ്ച, സ്വർണ വില എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,788.96 ൽ എത്തിയിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.1 ശതമാനം ഉയർന്ന് 803.91 ഡോളറിലെത്തി. വെള്ളി വില 17.90 ഡോളറിലെത്തി.
വില കുറയുമോ?
കേന്ദ്ര ബാങ്കുകളും സർക്കാരുകളും അവരുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള ഉത്തേജക നടപടികൾ തുടരുമെന്ന പ്രതീക്ഷ സ്വർണത്തിന് പിന്തുണ നൽകുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള ബിസിനസുകൾ വീണ്ടും ആരംഭിക്കാൻ തുടങ്ങിയതോടെ ജൂണിൽ യുഎസ് സമ്പദ്‌വ്യവസ്ഥ 4.8 ദശലക്ഷം തൊഴിലവസരങ്ങൾ നേടിയതായി വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്കിലും കുറവുണ്ടായിട്ടുണ്ട്.
സുരക്ഷിത നിക്ഷേപം
രാഷ്‌ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സ്വർണത്തെ സുരക്ഷിതമായ നിക്ഷേപ മാർഗമായാണ് കണക്കാക്കുന്നത്. നിക്ഷേപകരുടെ താൽപര്യം ആകർഷിക്കുന്നതിൽ സ്വർണ്ണ ഇടിഎഫുകൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ 0.8 ശതമാനം ഉയർന്ന് 1,191.47 ടണ്ണായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications