കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 35800 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4475 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 35960 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന് 36160 രൂപയാണ്.
എംസിഎക്സിലെ വില
രൂപയുടെ മൂല്യം ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണ വില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.34 ശതമാനം ഇടിഞ്ഞ് 47,882 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകളും 0.36 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 49,000 രൂപയായി. ഫ്യൂച്ചേഴ്സ് വിപണിയിൽ ബുധനാഴ്ച ഇന്ത്യയിലെ സ്വർണ വില ഗ്രാമിന് 48,982 രൂപയിലെത്തിയിരുന്നു.
ആഗോള വിപണി
ലോകമെമ്പാടുമുള്ള കൊറോണ വൈറസ് അണുബാധയുടെ വർദ്ധനവ് സ്വർണ വില ഉയരാൻ കാരണമാണെങ്കിലും ആഗോള വിപണിയിൽ സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്‌പോട്ട് സ്വർണ വില 0.1 ശതമാനം ഉയർന്ന് 1,775.97 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.8 ശതമാനം ഉയർന്ന് 806.30 ഡോളറിലെത്തി. വെള്ളി 0.1 ശതമാനം കുറഞ്ഞ് 18.02 ഡോളറിലെത്തി.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ലോകമെമ്പാടുമുള്ള പലിശനിരക്ക് കുറയുകയും പ്രധാന കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികൾ ലോഹങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്തതിനാൽ സ്പോട്ട് സ്വർണ്ണ വില ഈ വർഷം 17% ഉയർന്നു. പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും എതിരായ ഒരു വേലിയായിട്ടാണ് സ്വർണ്ണത്തെ വ്യാപകമായി കാണക്കാക്കുന്നത്. ഏഷ്യൻ ഓഹരി വിപണികൾ നിലവിലെ നാലുമാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ലോകമെമ്പാടുമുള്ള 11.4 മില്യണിലധികം ആളുകൾക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ടുകളുള്ളത്.
സോവറിൻ ഗോൾഡ് ബോണ്ട്
ഈ വർഷത്തെ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ നാലാമത്തെ ഘട്ടം ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ജൂലൈ 10 ന് അവസാനിക്കും. ഒരു ഗ്രാമിന് 4,852 രൂപ നിരക്കിൽ സ്വർണം വാങ്ങാവുന്നതാണ്. അതേസമയം നിക്ഷേപകർ ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്താൽ ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
ആവശ്യക്കാരില്ല
കുതിച്ചുയരുന്ന വിലകൾക്കും കൊറോണ വൈറസ് പ്രതിസന്ധികൾക്കും ഇടയിൽ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഭൗതിക ആവശ്യം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇതിനെ തുടന്ന് ഡീലർമാർ കഴിഞ്ഞ ആഴ്ച ഔദ്യോഗിക വിലയേക്കാൾ ഔൺസിന് 22 ഡോളർ കിഴിവ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ആഭ്യന്തര വിലകളിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications