കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു. പവന് 320 രൂപ വർദ്ധിച്ച് 36120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 35800 രൂപയായിരുന്നു സ്വർണ വില. എന്നാൽ ഇന്ന് വില വീണ്ടും റെക്കോർഡിന് അടുത്തെത്തി. ഗ്രാമിന് 4515 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. ഈ മാസത്തെയും സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെയും ഏറ്റവും ഉയർന്ന വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന് 36160 രൂപയാണ്.
ഫ്യൂച്ചർ വിപണി
ഫ്യൂച്ചർ വിപണിയിൽ ഇന്ന് സ്വർണ്ണ വില കുറഞ്ഞു. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.03 ശതമാനം ഇടിഞ്ഞ് 48,210 രൂപയിലെത്തി. സ്വർണ്ണ വില അഞ്ച് ദിവസത്തിനുള്ളിൽ ഇത് നാലാം ദിവസമാണ് കുറയുന്നത്. എംസിഎക്‌സിലെ വെള്ളി ഫ്യൂച്ചർ ഇന്ന് 0.2 ശതമാനം ഇടിഞ്ഞ് 49,691 ലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.34 ശതമാനവും വെള്ളി 1.2 ശതമാനവും ഉയർന്നിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യൻ ഫ്യൂച്ചർ വിപണിയിൽ സ്വർണം 48,982 രൂപ എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ സ്‌പോട്ട് സ്വർണ വില ഔൺസിന് 1,784.99 ഡോളറിലെത്തി. എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,788.96 ഡോളറിനടുത്താണ് വില എത്തിയിരിക്കുന്നത്.. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 1.1 ശതമാനം ഉയർന്ന് 821.76 ഡോളറിലെത്തി. വെള്ളി 0.5 ശതമാനം ഉയർന്ന് 18.30 ഡോളറിലെത്തി.
കൊറോണ പ്രതിസന്ധി
ആഗോളതലത്തിൽ 1.15 കോടിയിലധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചതായും 5.3 ലക്ഷത്തിലധികം പേർ മരിച്ചതായും ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കൊവിഡ് 19 അണുബാധകൾ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്നലെ ഇന്ത്യ മാറി. റഷ്യയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ സ്വർണത്തെ കണക്കാക്കുന്നത്.
സ്വർണ്ണ വിലയ്ക്ക് പിന്തുണ
വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ സമ്പദ്‌വ്യവസ്ഥകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് കൂട്ടുകയും ഉത്തേജക നടപടികൾ തുടരുമെന്ന പ്രതീക്ഷകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസ് പറയുന്നു. ഇത് സ്വർണ്ണ വിലയെ പിന്തുണയ്ക്കാൻ സഹായകമാണ്.
സോവറിൻ ഗോൾഡ് ബോണ്ട്
ഈ സാമ്പത്തിക വർഷത്തെ (2020-21) സോവറിൻ ഗോൾഡ് ബോണ്ടുകൾ തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്നു. ജൂലൈ 10 വരെ ആളുകൾക്ക് ബോണ്ടുകൾ വാങ്ങാം. നിക്ഷേപകർ ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുകയാണെങ്കിൽ ഒരു ഗ്രാമിന് 50 രൂപ ഇളവിൽ 4,852 രൂപയ്ക്ക് സ്വർണം വാങ്ങാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications